കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പഴയ സുഹൃത്തുക്കളെ തേടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കെ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കി. കോണ്‍ഗ്രസുമായ ഇടഞ്ഞു നില്ക്കുന്ന ഇടതു പാര്‍ട്ടികളെ അനുനയിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത് ഇതിനുള്ള സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന് ഗുണകരമായ മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിയ്ക്കാന്‍ എല്ലാ മതേതര കക്ഷികള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വീണ്ടും ഇടതുപക്ഷത്തോട് അഭ്യര്‍ത്ഥിയ്ക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മന്‍മോഹന്‍ ഇങ്ങനെ പറഞ്ഞത്.

അതേ സമയം ഇടതുപാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാറിനെ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റ്‌ അവര്‍ക്ക്‌ കിട്ടില്ലെന്നതാണ്‌ അതിനു കാരണം. അസന്തുഷ്ടരായ യുപിഎ ഘടകകക്ഷികള്‍ ശാന്തരാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരണം ബുദ്ധിമുട്ടാണെന്ന രീതിയില്‍ ഇടതു പാര്‍ട്ടികളുടെ ഭാഗത്തു നിന്നുണ്ടായ സൂചനകള്‍ കോണ്‍ഗ്രസിന് ആവേശം പകര്‍ന്നിട്ടുണ്ട്. അതേ സമയം മൂന്നാം മുന്നണി വിടുന്ന പാര്‍ട്ടികള്‍ എന്‍ഡിഎ ക്യാന്പിലേക്ക് പോകുമെന്ന ഭീഷണിയും കോണ്‍ഗ്രസിന് മുന്നിലുണ്ട്. ചന്ദ്രശേഖറിന്റെ ടിആര്‍എസ് ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇടതിന്റെ കടുംപിടുത്തം അയയുന്നതോടെ മറ്റു ചെറുപാര്‍ട്ടികളും ടിആര്‍എസിന്റെ വഴി പിന്തുടരുമോയെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.

മെയ് 16ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഇടതുപക്ഷത്തിന്റെയും പരമാവധി ചെറുകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാനും കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X