ഐപിഎല്‍ കണ്ടിരുന്ന മകനെ കുത്തിക്കൊന്നു
മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് മത്സരം ടിവിയില്‍ കാണുന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തിക്കൊന്നു. അന്ധേരിയിലെ ഗോംസ് ചൗളില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണുന്നതിനെപ്പറ്റി ഇരുപത്തിനാലുകാരനായ സന്ദേശും അച്ഛന്‍ മേഘനാഥ് കാംബ്ലെയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജോലി കഴിഞ്ഞ് മേഘനാഥ് വീട്ടിലെത്തുന്പോള്‍ മകന്‍ ടെലിവിഷനില്‍ ഐപിഎല്‍ കാണുകയായിരുന്നു. ക്ഷീണമുള്ളതിനാല്‍ തനിയ്ക്കുറങ്ങണമെന്നും ടിവി നിര്‍ത്തണമെന്നും മേഘനാഥ് ആവശ്യപ്പെട്ടു. എന്നാല്‍ സന്ദേശ് തയാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ കത്തിയെടുത്ത മേഘനാഥ് മകനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം നടക്കുന്പോള്‍ ഇരുവരും മാത്രമേ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു.


Click it and Unblock the Notifications