കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയഭീരു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ജനതാദള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ അനുമതി നല്‌കണമെന്ന്‌ ആവശ്യപ്പെടുമായിരുന്നുവെന്ന്‌ എംപി വീരേന്ദ്ര കുമാര്‍.

ലാവലിന്‍ കേസില്‍ കോടതിയെ പേടിയ്‌ക്കുന്ന പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണ്‌. ദളിന്‌ സീറ്റ്‌ നല്‌കേണ്ടെന്ന കാര്യം തിരഞ്ഞെടുപ്പിന്‌ ഏറെ മുമ്പ്‌ തന്നെ സിപിഎം തീരുമാനിച്ചിരുന്നുവെന്നും വീരന്‍ ആരോപിച്ചു. കോഴിക്കോട്‌ ജനതാദള്‍ ഓഫീസുകള്‍ക്ക്‌ നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വീരേന്ദ്ര കുമാര്‍.

തനിയ്‌ക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖന പരമ്പര ഇതിന്‌ തെളിവാണ്‌.താന്‍ കോഴിക്കോട്‌ മത്സരിച്ചാല്‍ ജയിക്കില്ലെന്നും വയനാട്ടില്‍ നിന്നാല്‍ വിജയസാധ്യത ഉണ്ടെന്നും ആണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. എന്നാല്‍ മത്സരിയ്‌ക്കാനില്ലെന്ന കാര്യം നേരത്തെ സിപിഎമ്മിനെ അറിയിച്ചിരുന്നു. പിന്നെങ്ങനെയാണ്‌ തന്റെ വിജയസാധ്യത ചര്‍ച്ചയായതെന്നും വീരന്‍ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X