Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ മുംബൈയില്‍ ലാവലിന്‍ തീരുമാനം 17ന് ശേഷം

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം ഈ മാസം പതിനേഴാം തീയതിക്കു ശേഷം മാത്രമേ ഉണ്ടാകൂ എന്ന് സൂചന. സ്വകാര്യസന്ദര്‍ശനത്തിനായി ഇന്ന് മുംബൈക്ക് പോയ ഗവര്‍ണര്‍ ആര്‍ എസ് ഗവായി മെയ് പതിനേഴിനേ തിരിച്ചെത്തുകയുള്ളൂ എന്നതിനാലാണിത്

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്ന എജിയുടെ നിയമോപദേശം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ രണ്ട് വട്ടം സിബിഐയുടെ റിപ്പോര്‍ട്ടും എജിയുടെ നിയമോപദേശം ഉള്‍പ്പെടുന്ന രേഖകളും മന്ത്രിസഭ പരിശോധിച്ച വിവരങ്ങളെ പറ്റിയുള്ള രേഖകളും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട സാഹചര്യം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് സൂചനകളുണ്ട്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്ന മന്ത്രിസഭാതീരുമാനം വിവേചനാധികാരം ഉപയോഗിച്ച ഗവര്‍ണര്‍ തള്ളണമെന്ന് യുഡിഎഫ് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍ തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ലാവലിന്‍ വിഷയത്തില്‍ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നിയമോപദേശം തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+