ലാവലിന്‍: എജിക്കെതിരെ പൊതുതാല്പര്യഹര്‍ജി
തൃശൂര്‍: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്കേണ്ടെന്ന് മന്ത്രിസഭയ്ക്ക് നിയമോപദേശം നല്‍കിയ അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനെതിരെ പൊതുതാല്പര്യഹര്‍ജി.
വാടാനപ്പളളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇവി ഉണ്ണിക്കൃഷ്ണനാണ് എജിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കിയത്.
ലാവലിന്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഏജി പണം കൈപ്പറ്റിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് പ്രത്യേക തെളിവുകളൊന്നും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ല.
ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ മന്ത്രിസഭയ്ക്ക് നല്കിയ നിയമോപദേശം.


Click it and Unblock the Notifications