ലാവലിന്‍: യുഡിഎഫ് യോഗം മാറ്റി
തിരുവനന്തപുരം: ലാവലിന്‍ പ്രശ്നത്തില്‍ അടുത്ത നീക്കം എങ്ങനെ വേണമെന്ന കാര്യം ആലോചിക്കുന്നതിനായി ചൊവ്വാഴ്ച ചേരാനിരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം മാറ്റി.
എല്ലാ വശങ്ങളും പരിശോധിച്ച് ഉചിത തീരുമാനമെടുക്കുമെന്ന ഗവര്‍ണറുടെ ഓഫീസിന്റെ വിശദീകരണം പരിഗണിച്ചാണിത്. പകരം തീയതി തീരുമാനിച്ചിട്ടില്ല. ലാവലിന്‍ പ്രോസിക്യൂഷന്റെ കാര്യത്തില്‍ കോടതി നിശ്ചയിച്ചിരുന്ന സമയപരിധി കണക്കിലെടുത്താണ് മെയ് 11ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും മന്ത്രിസഭാ തീരുമാനവും തള്ളണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയ സാഹചര്യത്തില്‍ ഇനി കാത്തിരിക്കാനാണു യുഡിഎഫ് തീരുമാനം.
സമാന്തരമായി ഇതേ വിഷയത്തില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ഗവര്‍ണറെ അവഹേളിക്കലാകുമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.ഗവര്‍ണറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി യോഗം പിന്നീട് ചേരും.












Click it and Unblock the Notifications