സര്‍ദാരിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടന്ന് അമേരിക്ക
വാഷിംഗ്‌ടണ്‍: പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഒബാമ സര്‍ക്കാര്‍. പാകിസ്‌താന്റെ പക്കലുള്ള ആണവായുധങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും സര്‍ദാരി ഉറപ്പ് തന്നിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വക്‌താവ് ഇയാന്‍ കെല്ലി പറഞ്ഞു.
പാക് പ്രസിഡന്റിന് ആണവായുധങ്ങളുടെ മേല്‍ പൂര്‍ണ നിയന്ത്രണവും അധികാരവും ഉണ്ടാകുമെന്ന ഉറപ്പ് സര്‍ദാരി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം എങ്ങനെ തെളിയിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് അമേരിക്കയ്‌ക്ക് സര്‍ദാരിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നായിരുന്നു കെല്ലി മറുപടി.
കഴിഞ്ഞയാഴ്‌ച നടന്ന ഒബാമ-സര്‍ദാരി കൂടിക്കാഴ്‌ച വളരെ ഫലപ്രദമായിരുന്നുവെന്നും പാകിസ്‌താന്റെ തീവ്രവാദത്തിനെതിരായ പോരാട്ടത്തേയും ജനാധിപത്യ പുനസ്‌ഥാപനത്തിന് നടത്തുന്ന ശ്രമങ്ങളെ അമേരിക്ക പ്രോല്‍സാഹിപ്പിക്കുമെന്നും ഇയാന്‍ കെല്ലി പറഞ്ഞു.
താലിബാനെ സൃഷ്ടിച്ചത് യുസിഐഎയും ഐഎസ്ഐയും ചേര്‍ന്നാണെന്ന് സര്‍ദാരി സമ്മതിച്ചതിന് തൊട്ടു പിന്നാലെയാണ് സര്‍ദാരിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് അമേരിക്ക ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications