സത്യം 5000പേരെ പിരിച്ചുവിടും
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വ്വീസസില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉടനുണ്ടാകുമെന്ന് പുതിയ ഉടമകളായ ടെക് മഹീന്ദ്ര അറിയിച്ചു.
കമ്പനിയെ കാമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറ്റാനായി സ്വീകരിക്കുന്ന 206 കോടി ഡോളറിന്റെ ചെലവു ചുരുക്കള്‍ നടപടികളുടെ ഭാഗമായിട്ടാണ് പിരിച്ചുവിടല്‍ നടത്തുന്നത്.
ഇതുപ്രകാരം 5000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്‌ച ചേരുന്ന സത്യം ബോര്‍ഡ് യോഗത്തിന് മുമ്പാകെ ചെലവുചുരുക്കല്‍ പദ്ധതികള്‍ സമര്‍പ്പിക്കും സത്യത്തില്‍ സാമ്പത്തിക വെട്ടിപ്പ് നടന്ന കാര്യം പുറത്തായതോടെ 1520 ഇടപാടുകാര്‍ സത്യത്തിന് നല്‍കിയിരുന്ന ബിസിനസ് അവസാനിപ്പിച്ചിരുന്നു.
ഇതുമൂലം 3000 ജീവനക്കാര്‍ കമ്പനിയില്‍ അധികമായിരിക്കുകയാണെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ടാണ് ഉടന്‍ പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
മനുഷ്യവിഭവശേശി, മാര്‍ക്കറ്റിങ്, ഭരണവിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക. പിന്നീട് കമ്പനിയുടെ പുറംകരാര്‍ ജോലി ചെയ്യുന്ന സപ്പോര്‍ട്ട് സ്‌റ്റാഫിനെയും പിരിച്ചുവിടും.
ഇത് മെയ് മാസത്തില്‍ത്തന്നെയുണ്ടാകുമെന്ന് ടെക്‌മഹീന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും ഒടുവിലാണ് ബെഞ്ച് സ്റ്റാഫിനെ പിരിച്ചുവിടക. പുതിയ പ്രൊജക്ടുകള്‍ വരുമ്പോള്‍ മാത്രം ജോലിയുള്ള ഇവര്‍ക്ക് കമ്പനി എല്ലാ മാസവും ശംബളം നല്‍കുന്നുണ്ട്.












Click it and Unblock the Notifications