ജയപ്രദയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു
ലഖ്നൊ: മുന്‍ സിനിമാ താരവും രാംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ജയപ്രദയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിങിനെതിരെ പരാതി.
ജയപ്രദയെ സ്ഥാനാര്‍ത്ഥിയാക്കിയ പ്രശ്നത്തില്‍ അമര്‍ സിങുമായി ഇടഞ്ഞു നില്ക്കുന്ന അസം ഖാന്റെ അനുയായികളാണ് പോലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച രാംപൂരില്‍ നടന്ന റാലിയില്‍ അമര്‍ സിങ് നടത്തിയ പ്രസംഗമാണ് വിവാദമായത്. തിരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കണമെന്നും തോറ്റാല്‍ ജയപ്രദ ആത്മഹത്യ ചെയ്യണമെന്നുമാണ് അമര്‍ സിങ് പറഞ്ഞത്. അമര്‍ സിങിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമികാന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ പോലീസ് മേധ്വി ജ്യോതി നാരായണ്‍ പറഞ്ഞു.
അമര്‍ സിങ് മുന്‍കൈയ്യെടുത്താണ് ജയപ്രദയെ രാംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനെതിരെ അസം ഖാന് പരസ്യമായി രംഗത്തെത്തിയത് സമാജ് വാദി പാര്‍ട്ടിയിലെ ചേരിപ്പോര് വെളിച്ചത്തു കൊണ്ടു വന്നിരുന്നു. അസമിന്റെ അനുയായികള്‍ ജയപ്രദയ്ക്കെതിരെ പ്രചാരണം നടത്തിയിരുന്നു. വന്‍തോതില്‍ പണമൊഴുക്കിയാണ് അമര്‍ സിങ് ഇതിനെ നേരിട്ടതെന്നും ആരോപണമുണ്ട്.
ഇതിനിടെ അസം ഖാനും അനുയായികളും തന്റെ അശ്ലീല ചിത്രങ്ങള്‍ സിഡികളിലാക്കി പ്രചരിപ്പിയ്ക്കുന്നുണ്ടെന്ന് ജയപ്രദ പരാതിപ്പെട്ടിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications