അവധിയെടുത്തുവന്നു പക്ഷേ കമലിന് വോട്ടില്ല

മെയ് 12നാണ് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്നും അതിനാല്‍തനിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും കമല്‍ അറിഞ്ഞത്. ഇതില്‍ കമല്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണവരെ എന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു. ഞാന്‍ വോട്ടു ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്തവണ എന്താണ് എനിക്ക് വോട്ടവകാശം നിഷേധിച്ചതെന്ന് അറിയില്ല.
രാഷ്ട്രീയക്കാര്‍ കര്‍ഷകരെയും, ചെരുപ്പുകുത്തികളെയും മറ്റും പിടിച്ചപിടിയാലെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി കൃത്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന എന്റെ പേര് പട്ടികിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. വോട്ടുചെയ്യാനായി അവധിയെടുത്ത് വന്ന എനിക്ക് നഷ്ടമായത് 10ലക്ഷത്തോളം രൂപയാണ്- കമല്‍ പറയുന്നു.
വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാര്യം പറഞ്ഞിട്ടും അധികൃതര്‍ ഇതുസംബന്ധിച്ച് ഒരു നടപടിയും എടുത്തില്ലെന്നും കമല്‍ പരാതിപ്പെടുന്നു. കമലിന്റെ പേര് പട്ടികയിലില്ലെന്നും അദ്ദേഹത്തിന്റെ വിലാസത്തില്‍ കൊടുത്തിരിക്കുന്ന ചെന്നൈയിലെ ലസ് ചര്‍ച്ച് റോഡിലുള്ള വീട് ഇപ്പോള്‍ ഒരു ഗോഡൗണ്‍ ആണെന്നും കോര്‍പ്പറേറ്റ് കമ്മീഷണറും ജില്ലാ ഇലക്ടറല്‍ ഓഫീസറുമായ രാജേഷ് ലഖോനി പറയുന്നു.
കമലിന്റെ പേര് വിഐപി ലിസ്റ്റിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് പട്ടികയില്‍ നിന്നും പേര് വെട്ടിയത്. ഞങ്ങളുടെ കയ്യിലുള്ള രേഖകള്‍ പ്രകാരം അദ്ദേഹം ചെന്നൈ നഗരത്തിലെ താമസക്കാരനല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാണ്- ലഖോനി വ്യക്തമാക്കി.












Click it and Unblock the Notifications