മൂന്നാം മുന്നണിയില്‍ വിള്ളലില്ല: കാരാട്ട്
ദില്ലി: ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് മൂന്നാം മുന്നണിയില്‍ തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം മൂന്നാം മുന്നണി സര്‍ക്കാരിനുള്ള സാധ്യതകള്‍ പരിഗണിയ്ക്കുന്നതിനായി കക്ഷിനേതാക്കള്‍ ദില്ലിയില്‍ യോഗം ചേരും. യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എല്ലാ വഴികളും തങ്ങള്‍ ആലോചിയ്ക്കും.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷം ബിഎസ് പിയും മൂന്നാം മുന്നണിയിലെത്തുമെന്ന് കാരാട്ട പ്രതീക്ഷ പ്രകടിപ്പിച്ചു. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ചന്ദ്രബാബു നായിഡുവും ജയലളിതയും ആവശ്യപ്പെട്ടിട്ടാണ് ഇത് വിശദീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഈ മാസം 18ന് ചേരുമെന്നും കാരാട്ട് അറിയിച്ചു.












Click it and Unblock the Notifications