Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്‌എ: വരുണ്‍ സുപ്രീം കോടതിയില്‌

ദില്ലി: തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വര്‍ഗീയത മുറ്റുന്ന പ്രസംഗം നടത്തിയെന്നാരോപിച്ച്‌ തന്റെ മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌എ) അസാധുവാക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ വരുണ്‍ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു.

വരുണിന്റെ ഹര്‍ജി ചീഫ്‌ ജസ്റ്റഇസ്‌ കെ.ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ വ്യാഴാഴ്‌ച പരിഗണിയ്‌ക്കും. വിവാദ പ്രസംഗത്തിന്റെ പേരില്‍ വരുണിന്റെ മേല്‍ എന്‍എസ്‌എ ചുമത്താനുള്ള ഉത്തര്‍പ്രദേശ്‌ സര്‍ക്കാറിന്റെ തീരുമാനം മൂന്നംഗ ഉപദേശക സമിതി അസാധുവാക്കിയിരുന്നു.

ഈ തീരുമാനത്തെ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഈ ഹര്‍ജിയും വ്യാഴാഴ്‌ച പരിഗണിയ്‌ക്കും. വരുണിന്‌ മേല്‍ എന്‍എസ്‌എ ചുമത്താന്‍ വിശ്വാസയോഗ്യവും ബോധ്യപ്പെടുത്താവുന്നതുമായ കാരണങ്ങളില്ലെന്നാണ്‌ മെയ്‌ എട്ടിന്‌ ഉപദേശക സമതി പറഞ്ഞത്‌.

മുസ്ലീംങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ യുപിഎ സര്‍ക്കാര്‍ എന്‍എസ്‌എ ചുമത്തി വരുണിനെ ജയിലില്‍ അടച്ചത്‌. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ ഏപ്രില്‍ 16ന്‌ വരുണ്‍ പരോളിലിറങ്ങി. വ്യാഴാഴ്‌ച പരോള്‍ കാലാവധി അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+