മദനിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു
കൊച്ചി: പിഡിപി സംസ്ഥാന അധ്യക്ഷന്‍ മദനിയെ സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടാണ് ഡിഐജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മദനിയെ ചോദ്യം ചെയ്തത്..
തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക പോലീസിന്റെ കസ്‌റ്റഡിയിലുള്ളവര്‍ നല്‌കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മദനിയെ ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക പോലീസും മദനിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റില്‍ വെച്ച് പിടിയിലായ ലക്ഷ്‌ക്കര്‍ ഇ തൊയ്‌ബ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന കൊച്ചി കിഴക്കമ്പലം സ്വദേശി സര്‍ഫ്രസ് നവാസ്, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കസ്‌റ്റഡിയിലുള്ള മലയാളിയായ അബ്ദുള്‍ സത്താര്‍ എന്നിവര്‍ മദനിയുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു












Click it and Unblock the Notifications