Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടത്തല്ല് : ചീഫ് സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഓഫീസിനു മുന്നില്‍ സംഘര്‍ഷമുണ്ടായതുമായി ബന്ധപ്പെട്ട്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ്‌ ചട്ടമനുസരിച്ച്‌ നടപടിയെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിയ്‌ക്കാന്‍ ചീഫ്‌ സെക്രട്ടറി കെജെ മാത്യൂസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന്റെ സുരക്ഷയും അച്ചടക്കവും കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്.

ജീവനക്കാര്‍ക്കെതിരെ മന്ത്രി സുധാകരന്‍ നടത്തിയി പരാമര്‍ശം പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണോയെന്ന കാര്യവും ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണ പരിധിയില്‍പ്പെടും. സംഘര്‍ഷത്തിന്‌ കാരണം മന്ത്രിയുടെ പ്രസ്‌താവനയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഇക്കാര്യം പരിശോധിയ്‌ക്കാതെ പറയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം വിപുലമായി ആചരിയ്‌ക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം 22നും ജില്ലാതല ഉദ്‌ഘാടനം 23ന്‌ നടക്കും.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ചുമതല മന്ത്രിമാര്‍ക്ക്‌ നല്‌കി. മെയ്‌ അവസാന വാരം ഇതാരംഭിയ്‌ക്കും. ലാവലിന്‍ സംബന്ധിച്ച്‌ ഗവര്‍ണര്‍ക്കുള്ള മറുപടി മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കാന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്നും വിഎസ്‌ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+