പിണറായി സത്യസന്ധന്‍: സുധാകരന്‍
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന് മന്ത്രി ജി സുധാകരന്‍.
സെക്രട്ടേറിയറ്റ് ആക്രമണത്തില്‍ സുധാകരന്‍ മാപ്പു പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായി പ്രകോപനം ഉണ്ടാക്കുന്നത് ഞങ്ങള്‍ മാത്രമല്ല.
പിണറായി വിജയന്‍ ഒരു അഴിമതിക്കാരനാണെന്ന് പ്രചരിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കോലം കത്തിക്കുകവരെ ചെയ്‌തു. എന്നിട്ടും അദ്ദേഹത്തെ അപമാനിച്ചവരെയെല്ലാം ഞങ്ങള്‍ അടിച്ചോ- സുധാകരന്‍ ചോദിച്ചു.
ഒരു നയാപൈസപോലും പാര്‍ട്ടി ഫണ്ടില്‍ നിന്നോ ഖജനാവില്‍ നിന്നോ അദ്ദേഹം മോഷ്ടിച്ചിട്ടില്ല. വലതുപക്ഷ ബൂര്‍ഷ്വാ പിന്തിരിപ്പന്‍മാര്‍ക്ക് എന്തുമാകാമെന്നാണ്. ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ ഞങ്ങളെ വിറപ്പിക്കാന്‍ വരരുത്. ആശയപരമായി തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications