ഉമ്മന്‍ ചാണ്ടി ഗുണ്ടാ നേതാവെന്ന് സുധാകരന്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവല്ല മറിച്ച് ഗുണ്ടാ നേതാവാണെന്ന് മന്ത്രി ജി സുധാകരന്‍. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തന്റെ ഓഫീസിലേക്ക് തള്ളിക്കയറിയത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും സുധാകരന്‍ ആരോപിച്ചു.
സെക്രട്ടേറിയറ്റിലെ സംഘര്‍ഷത്തിന്റെ പേരില്‍ മാപ്പു പറയില്ല. വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടി മാപ്പു പറയട്ടെ. വലതുപക്ഷ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ജീവനക്കാരാണ് തന്റെ ഓഫീസിലേക്ക് തള്ളിക്കയറി അക്രമം നടത്തിയത്. ഇവര്‍ക്കൊപ്പം പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു.
ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിയ്‌ക്കുന്നതെന്നും തന്റെ ജീവനക്കാര്‍ പാര്‍ട്ടിയോടും മന്ത്രിയോടും കൂറുള്ളവരാണെന്നും സുധാകരന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ കൂട്ടത്തല്ലിന്റെ പേരില്‍ സിപിഎമ്മും സുധാകരന്‍ മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടിയും യുഡിഎഫും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications