മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം
തലശേരി: ആയിപ്പുഴ പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതിയും പീനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവുമായ എന്‍.പി ഹാരിസിനെ തലശേരി അതിവേഗ കോടതി ജഡ്‌ജി പി ഇന്ദിര ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഇയാള്‍ 25,000 രൂപ പിഴയും അടയ്‌ക്കണം. കേസിലെ മറ്റു പ്രതികള്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവും വിധിച്ചിട്ടുണ്ട്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്‌ച കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം പിതാവ് തന്നെ പന്ത്രണ്ടാം വയസ്സുമുതല്‍ ലൈംഗിമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി കാഴ്‌ചവയ്‌ക്കുയും ചെയ്‌തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മറ്റൊരുകേസിലും ഉണ്ടാകാത്ത രീതിയില്‍ ത്വരിതഗതിയിലുള്ള വിചാരണയും നിയനടപടികളുമാണ് ആയിപ്പുഴ പെണ്‍വാണിഭക്കേസില്‍ നടന്നത്.
എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെത്തന്നെയാണ് കേസിന്റെ വിചാരണ നടപടികളും കോടതി വിധിയുമുണ്ടായ്. ധര്‍മ്മടം സ്വദേശിയായ സ്‌ത്രീയെ 1991ലാണ് ഹാരിസ് വിവാഹം ചെയ്‌തത്. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമുണ്ട്. മൂത്ത കുട്ടിയെയാണ് ഹാരിസ് ലൈംഗികമായി പീഡിപ്പിക്കുയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയുംചെയ്‌തത്.
ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ഉമ്മയെയും മക്കളെയും കൊന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാണത്രേ ഹാരിസ് മകളെ ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് മകള്‍ പീഡന വിവരം അമ്മയോട് പറയുന്നത്. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
2009 ജനുവരി 5നാണ് കേസിന്റെ വിചാരണ അതിവേഗ കോടതി ജഡ്‌ജി കെ.പി ഇന്ദിരയുടെ മുമ്പിലെത്തിത്. നാലു മാസത്തിനുള്ളില്‍ കേസില്‍ വിധി പറയുകയും ചെയ്‌തു. ഡിവൈഎസ്‌പി എന്‍പി ബാലകൃഷ്‌ണനാണ് കേസന്വേഷിച്ചത്.












Click it and Unblock the Notifications