കാമുകന് പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന്
പാലക്കാട്: യുവതിയെ പീഡിപ്പിച്ചശേഷം വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. ചിറ്റൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ താല്‍ക്കാലിക അധ്യാപികയായ 22കാരിയാണ് കാമുകനും കന്നങ്കാട്ടുപതി സ്വദേശിയുമായ മിഥിലേഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ചിറ്റൂര്‍ പോലിസ് 29കാരനായ മിഥിലേഷിനെതിരെ കേസെടുത്തു. തിങ്കളാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഇവര്‍ രണ്ടുപേരും മൂന്നുവര്‍ഷമായി പ്രണയത്തിലാണത്രേ.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ചിറ്റൂര്‍ അണിക്കോട് ജങ്ഷനിലെത്തിയ യുവതിയെ മിഥിലേഷ് വാഹനത്തില്‍ കയറ്റി വണ്ടിത്താവളത്തെ ഒഴിഞ്ഞപ്രദേശത്ത് എത്തിയ്ക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കയും പിന്നീട് വിഷദ്രാവകം യുവതിയുടെ വായില്‍ ഒഴിച്ചുകൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
യുവാവിന് മറ്റൊരു വിവാഹം തീരുമാനിച്ചതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരാതിയുമായെത്തിയ യുവതിയെ പൊലീസ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് യുവാവിനെതിരെ പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നീ കുറ്റം ചുമത്തി കേസെടുത്തു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications