ഓഹരി വിപണിയില്‍ ഇടിവ്
മുംബൈ: തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‌ക്കെ രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. വ്യാഴാഴ്‌ച രാവിലെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ 324 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ഇന്‍ഫോസിസ്സ ടാറ്റാ സ്‌റ്റീല്‍, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ക്കാണ് നഷ്ടം നേരിട്ടത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ തൂക്കു മന്ത്രിസഭയ്‌ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഫണ്ടുകള്‍ വിറ്റഴിഞ്ഞതാണ് ഇടിവിന് കാരണമായത്.
സെന്‍സെക്‌സില്‍ ബുധനാഴ്‌ച 138 പോയിന്റിന്റെ നഷ്ടം നേരിട്ടിരുന്നു. നിഫ്‌റ്റിയില്‍ 5155 പോയിന്റിന്റെ ഇടിവും അനുഭവപ്പെട്ടു,
രാജ്യാന്തര വിപണയില്‍ മാന്ദ്യം നിലനില്‌ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയ്‌ക്ക് തിരിച്ചടിയായി. ഏഷ്യന്‍ വിപണിയില്‍ രണ്ട് ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിയ്‌ക്കുന്നത്.












Click it and Unblock the Notifications