കൈലാസ് കുളി നിര്‍ത്തിയിട്ട് 36 വര്‍ഷം

ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ ഭാര്യയ്ക്ക് ഏഴ് പെണ്‍മക്കള്‍ക്കുമൊപ്പം ജീവിക്കുന്നയാളാണ് ഈ കുളിക്കാത്തയാള്‍. കൈലാസ് സിങ് കല്ലു എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഭാര്യ ഏഴുതവണ പ്രസവിച്ചെങ്കിലും ഒരാണ്കുട്ടിയുണ്ടാകാത്തതില് ദുഖിതനായ കൈലാസ് ആണ്‍കുട്ടി ഉണ്ടാകാന്‍ വേണ്ടി അനുഷ്ഠിക്കുന്ന വ്രതത്തിന്റെ ഭാഗമായാണത്രേ കുളിക്കാതിരുന്നത്.
1973ലാണ് അറുപത്തിയഞ്ചുകാരനായ കൈലാസ് അവസാനമായി കുളിച്ചത്. ഭാര്യ രുക്മിണിയ്ക്കും അവിവാഹിതരായ മക്കള്‍ക്കും കൈലാസിന്റെ ഈ വ്രതത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. എങ്കിലും ഇവര്‍ ഇത് സഹിച്ച് ഇദ്ദേഹത്തോടൊപ്പം തന്നെ കഴിയുന്നു.
ഭര്‍ത്താവ് കുളിക്കാത്തതുകാരണം അയല്‍ക്കാരൊന്നും ഇപ്പോള്‍ തങ്ങളുടെ വീട്ടിലേയ്ക്ക് വരുന്നില്ലെന്ന് രുക്മിണി പറയുന്നു. ഭര്‍ത്താവ് കുളിക്കാത്തതിലുള്ള തന്റെ വിഷമം രുക്മിണി മറച്ചുവയ്ക്കുന്നുമില്ല. ഒന്നരയേക്കറുള്ള പുരയിടത്തില്‍ കൃഷി ചെയ്താണ് കൈലാസ് കുടുംബം പോറ്റുന്നത്.
പണി കഴിഞ്ഞ രാത്രി വിറകുകൂട്ടിയിട്ട് തീകത്തിച്ച് അതിനടുത്ത് കൈലാസ് കുറേ സമയം ഇരിക്കുമത്രേ. ഇങ്ങനെ ചെയ്താല്‍ തന്റെ ദേഹത്തിലുള്ള അഴുക്കും ചീത്ത ശക്തികളും മാറിപ്പോകുമെന്നാണ് കൈലാസ് പറുയന്നത്. കുളിക്കാവ്രതം എടുക്കുന്നതിന്റെ കാരണമായി കൈലാസ് പറയുന്നത് താന്‍ രാജ്യത്തിനും രാജ്യത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ഇത്തരത്തിലൊരു വ്രതമെടുത്തതെന്നാണ്.
എന്നാല്‍ നാട്ടുകാരില്ച്ചിലരാണ് കൈലാസ് ഒരാണ്കുട്ടിയുണ്ടാകാന് വേണ്ടിയാണ് കുളിക്കാവ്രതം എടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നത്. ഒരു ബാബയാണത്രേ കുളിയ്ക്കാതെ വ്രതമെടുത്താന് ആണ്‍കുഞ്ഞ് ജനിക്കുമെന്ന് കൈലാസിന് പറഞ്ഞുകൊടുത്തത്. കുളിയും ക്ഷൗരവുമില്ലാതെ കൈലാസിന്റെ ദേഹമാകെ നിറം കെടുകയും താടിയും മുടിയുമെല്ലാം നീണ്ട് ജഡപിടിച്ചിരിക്കുകയുമാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications