സോമനാഥിനെ തിരിച്ചെടുക്കില്ല: സിപിഎം
ദില്ലി: ലോക്‌സഭാ സ്‌പീക്കര്‍ സോമാഥ് ചാറ്റര്‍ജിയെ വീണ്ടും സിപിഎമ്മിലേയ്‌ക്ക് തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
അദ്ദേഹത്തെ പുറത്താക്കാനുണ്ടായ സാഹചര്യം എന്താണോ അതിപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് സിപിഎം ഇതിന് നല്‍കുന്ന വിശദീകരണം.
പൊളിറ്റ് ബ്യൂറോ അംഗം എംകെ പാന്ഥെയാണ് മാധ്യമപ്രവര്‍ത്തകരോട് സോമനാഥിന്റെ പുനപ്രവേശത്തെക്കുറിച്ച് പറഞ്ഞത്.
ആണവകരാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ സിപിഎമ്മുകാരനായ സോമനാഥ് കോണ്‍ഗ്രസിന് ഒപ്പം നിന്നും. പാര്‍ട്ടിയുടെ നിലപാടിന് തീര്‍ത്തും വിരുദ്ധമായിട്ടായിരുന്നു സോമനാഥിന്റെ നടപടി. അത് സാധൂകരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സോമനാഥിനെ പാര്‍ട്ടിയിലേയ്‌ക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോമനാഥിനെ തിരിച്ചെടുക്കില്ലെന്ന് പിബി വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications