കോടതിയിലും കുടുംബത്തിലും ഇവര്‍ ഒരുമിച്ച്
ദില്ലി: ഭാര്യയും ഭര്‍ത്താവും ഹൈക്കോടതി ജഡ്ജിമാരായിരിക്കുകയെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇതേവരെ നടക്കാത്ത ഒരു കാര്യമായിരുന്നു.
എന്നാല്‍ ജസ്റ്റിസ് ഇന്ര്മീത് കൗര്‍ കൊച്ചാര്‍, ജസ്റ്റിസ് എകെ പഥക് എന്നിവരുടെ ജീവിതത്തില്‍ ഈ ആകസ്മികത വന്നുചേര്‍ന്നിരിക്കുകയാണ്. ഇരുവരും ഒരേദിവസം(വ്യാഴാഴ്ച) ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കഴിഞ്ഞയാഴ്ചയാണ് ഇന്ദര്മീതിനും ഭര്‍ത്താവ് എ.കെ പഥക്കിനും നിയമനകാര്യം അറിയിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശം ലഭിച്ചത്. ഇന്ദര്‍മീത് ഇപ്പോള്‍ ദില്ലി ജില്ലാ സെഷന്‍സ് ജഡ്ജിയും പഥക് കാര്‍ക്കര്‍ഡൂമ കോടതിയിലെ ജില്ലാ ജഡ്ജിയുമാണ്.
ഭാവിയില്‍ ഇന്ത്യയില്‍ ആദ്യമായി ഒരേസമയം ഹൈക്കോടതി ജഡ്ജിമാരായിരുന്ന ദമ്പതികള്‍ ആരെന്നൊരു ചോദ്യം കണ്ടാല്‍ കണ്ണുമടച്ച് ചോദ്യത്തിന് ഇന്ദര്‍മീത് കൗര്‍ കൊച്ചാര്‍, എ.കെ പഥക് ഉത്തരം നല്‍കാം. കമ്പനി ലോയില്‍ വിദഗ്ധയായ ഇന്ദര്‍മീത് 1995 മാര്‍ച്ച് ഏഴിനാണ് ദില്ലി ജുഡീഷ്യല്‍ സര്‍വ്വീസില്‍ ചേര്‍ന്നത്. പഥക് രണ്ടു ദിവസത്തിന് ശേഷവും.
ഇതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ദില്ലി ഹൈക്കോടതി അഭിഭാഷകരായാണ് ഇരുവരും ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ഇവരെക്കൂടാതെ അജിത്ത് ഭാരിയോക്കെ, വികെ ജയിന് എന്നിവരെയും ദില്ലി ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്. ഇതോടെ ദില്ലി ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 44 ആയി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications