വരുണിനെതിരെയുള്ള എന്‍എസ്എ റദ്ദാക്കാന്‍ ഉത്തരവ്
ദില്ലി: ബിജെപിയുടെ പിലിബിത്ത് സ്ഥാനാര്‍ത്ഥി വരുണ്‍ഗാന്ധിക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തിയത് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പിന്‍വലിയ്ക്കാന്‍ ഉത്തരവിട്ടത്.
തനിയ്ക്കെതിരെ എന്‍എസ്എ ചുമത്തിയത് റദ്ദാക്കാന്‍ സംസ്ഥാനതല ഉപദേശകസമിതി ശുപാര്‍ശ ചെയ്തത് ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയതിനാണ് വരുണിനെതിരെ മാര്‍ച്ച് 29ന് മായാവതി സര്‍ക്കാര്‍ എന്‍എസ്എ നിയമപ്രകാരം കേസെടുത്തത്. തുടര്‍ന്ന് ജയിലലടയ്ക്കപ്പെട്ട വരുണിന് ഏപ്രില്‍ 16ന് സുപ്രീം കോടതി പരോള്‍ അനുവദിച്ചതോടെയാണ് പുറത്തിറങ്ങാനായത്.
നേരത്തെ അലഹബാദ് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ ഉപദേശക സമിതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം അസാധുവാക്കിയിരുന്നു. കേസിന് വേണ്ടത്ര തെളിവുകളില്ലെന്നും അത് നിലനില്‍ക്കില്ലെന്നുമായിരുന്നു ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!











Click it and Unblock the Notifications