Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ യുഡിഎഫിന്‌ ഭൂരിപക്ഷമെന്ന്‌ പ്രവചനം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഐക്യപുരോഗമനമുന്നണി അധികാരത്തിലേറുമെന്ന എക്‌സിറ്റ്‌ പോള്‍. കേരളത്തിലെ പതിനഞ്ച്‌ സീറ്റുകള്‍ യുഡിഎഫ്‌ നേടുമെന്നും പ്രവചനമുണ്ട്‌.

ടൈംസ്‌ നൗ ചാനലിന്റെ എക്‌സിറ്റ്‌ പോള്‍ പ്രകാരം അഞ്ച്‌ സീറ്റുകളാണ്‌ സംസ്ഥാനത്ത്‌ എല്‍ഡിഎഫിന്‌ ലഭിക്കുക. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ എക്‌സിറ്റ്‌ പോളുകള്‍ക്കും, അഭിപ്രായസര്‍വ്വേകള്‍ക്കും വിലക്കുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്‌ച അഞ്ചുമണിയോടെ ഈ വിലക്കുകള്‍ അവസാനിച്ചപ്പോള്‍ വിവിധ ചാനലുകള്‍ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തുവിടുകയായിരുന്നു.

കേരളത്തില്‍ യുഡിഎഫ്‌ 45ശതമാനവും എല്‍ഡിഎഫ്‌ 43ശതമാനവും വോട്ടുകള്‍ നേടുമെന്നാണ്‌ സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്‌. ബിജെപിയ്‌ക്ക്‌ ആറ്‌ ശതമാനം വോട്ടിന്റെ കുറവുണ്ടാകുമെന്നും ഇതില്‍ പറയുന്നു.

കോണ്‍ഗ്രസിന്‌ 12ഉം ലീഗിന്‌ രണ്ടും, കേരളകോണ്‍ഗ്രസ്‌ എമ്മിന്‌ ഒന്നും സീറ്റുകള്‍ ലഭിക്കുമെന്നാണ്‌ ഐബിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. യുപിഎ തന്നെ അധികാരത്തിലേറുമെങ്കിലും എന്‍ഡിയെയുമായി തട്ടിച്ചുനോക്കുമ്പോള്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നും മൂന്നാം മുന്നണി മൂന്നാം സ്ഥാനത്ത്‌ തന്നെ നില്‍ക്കുമെന്നും വിവിധ എക്‌സിറ്റ്‌ പോളുകള്‍ പ്രവചിക്കുന്നു.

ആന്ധ്രയില്‍ ചിരഞ്‌ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി നാല്‌ സീറ്റ്‌ നേടിയേയ്‌ക്കുമെന്നാണ്‌ സര്‍വ്വേകള്‍ പറയുന്നത്‌. മധ്യപ്രദേശ്‌, ജാര്‍ഖണ്ഡ്‌, ചത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നാണ്‌ സര്‍വ്വേ ഫലങ്ങള്‍. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനായിരിക്കും ഭൂരിപക്ഷമെന്നും സര്‍വ്വേറിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കരുണാനിധിയും ലാലുപ്രസാദും ഈ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടി നേരടുമെന്നാണ്‌ പ്രവചനം. ചില തിരഞ്ഞെടുപ്പുകളില്‍ എക്‌സിറ്റ്‌ പോളുകള്‍ ശരിയാകാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഈ പ്രവചനകള്‍ പാടെ അസ്ഥാനത്താകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക്‌ 250 സീറ്റ്‌ കിട്ടുമെന്നായിരുന്നു പ്രവചനം എന്നാല്‍ ലഭിച്ചതാകട്ടെ 187 സീറ്റുകള്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്രത്തിലും കേരളത്തിലും ഉണ്ടാകാന്‍ പോകുന്ന യഥാര്‍ത്ഥ രാഷ്ട്രീയ പ്രതിഫലനങ്ങള്‍ എന്താകുമെന്നറിയാന്‍ ഇനിയും രണ്ടു നാള്‍ കാത്തിരിക്കേണ്ടതുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+