ക്രീമിലെയര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ദില്ലി: ക്രീമിലെയര്‍ പരിധി നാലരലക്ഷമാക്കി ഉയര്‍ത്തിയ നടപടിയെ ചോദ്യം ചെയ്‌ത് എന്‍എന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. എന്‍എസ്‌എസിന്റെ ഹര്‍ജിയിന്‍ മേല്‍ നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ വരുമാന പരിധി നാലരലക്ഷമാക്കി ഉയര്‍ത്തിയത് സാമൂഹിക സ്ഥിതി കൃത്യമായി മനസിലാക്കാതെയാണെന്നാണ് എന്‍എസ്‌എസ് ഹര്‍ജിയില്‍ ആരോപിച്ചിരിയ്‌ക്കുന്നത്.
നേരത്തെ രണ്ടരലക്ഷമായിരുന്ന ക്രീമിലെയര്‍ പരിധി ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നാലരലക്ഷമാക്കി ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications