സുധാകരനെ പുറത്താക്കണം: ഹസ്സന്‍
തിരുവനന്തപുരം: സദാസമയവും അസഭ്യം പറഞ്ഞ് സെക്രട്ടേറിയറ്റ് ജീവനക്കാരെ പ്രകോപിപ്പിച്ച മന്ത്രി ജി സുധാകരനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍.
അതിന് കഴിയില്ലെങ്കില്‍ സുധാകരനെ സാംസ്‌കാരിക മന്ത്രിയാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. സദാസമയവും അസഭ്യം പറയുന്ന മന്ത്രിയ്‌ക്ക് പറ്റിയ വകുപ്പ് സാംസ്‌കാരിക വകുപ്പാണ്.
സുധാകരന് യോജിച്ച പേര് സധാ കുരന്‍ എന്നാണ്. സുധാകരന്റെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്- ഹസ്സന്‍ പറഞ്ഞു.
സമാധാനത്തിന്റെ മാടപ്രാവെന്ന് വശേഷിപ്പക്കാവുന്ന ഉമ്മന്‍ചാണ്ടിയെ ഗുണ്ടാ നേതാവെന്ന് വിളിച്ച സുധാകരന്‍ പക്ഷേ ആ പേര് ചേരുന്നത് തന്റെ നേതാവ് പിണറായിയ്‌ക്കാണെന്ന കാര്യം ഓര്‍ക്കണം.
മന്ത്രിയാകുന്നതിന് വേണ്ടി വിഎസ് പക്ഷത്തുനിന്നും പിണറായി പക്ഷത്തേയ്‌ക്ക് മാറിയയാളല്ലേ ഈ സുധാകരന്‍. സുധാകരന്റെ ലക്ഷ്യം പിണറായിയെ വെള്ളപൂശുകയാണ്. പിണാറായി നിരപരാധിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്- അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിലെ പിഡബ്ല്യൂഡി വകുപ്പിന് മുന്നില്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന ഉദ്യോഗസ്ഥരെയാണ് അന്യായമായി മന്ത്രിയുടെ സ്‌റ്റാഫ് മര്‍ദ്ദിച്ചത്.
തടിയുടെ വളവിന് ആശാരിയെക്കുറ്റം പറയുന്നത് പോലെയാണ് നിഷ്‌ക്രിയനായ മന്ത്രി ജീവനക്കാരെ ആക്ഷേപിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും എല്‍ഡിഎഫ് അനുഭാവികളാണ്. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയാത്തതിന് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല- ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications