കോണ്‍ഗ്രസ് ജെ യോഗം ചേരുന്നു
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജെ സംസ്ഥാന സമിതി യോഗം വ്യാഴാഴ്‌ച കോട്ടയത്ത് ചേരും. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‌ക്കുന്ന പിസി തോമസ്, കെ സുരേന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം വിമാനയാത്രാക്കേസില്‍ കുറ്റവിമുക്തനാക്കിയ പിജെ ജോസഫിന് സ്വീകരണം നല്‌കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ടയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ വീണ്ടും മന്ത്രിയാവുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുക.
ജോസഫ് മന്ത്രിയാകുന്നതിന് വിമത വിഭാഗം കാര്യമായ എതിര്‍പ്പു പ്രകടിപ്പിയ്‌ക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ഏകകണ്‌ഠമായ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം ജോസഫ് കുറ്റവിമുക്തനായ ഉടനെ രാജി സന്നദ്ധത പ്രകടിപ്പിച്ച മന്ത്രി മോന്‍സ് ജോസഫ് തന്റെ രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications