വീരേന്ദ്ര കുമാര്‍ യുഡിഎഫിന്റെ മെഗാഫോണ്‍: പിണറായി
ചെറുവത്തൂര്‍: ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍ യുഡിഎഫിന്റെ മെഗാഫോണായി മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എല്‍ഡിഎഫിനൊപ്പം നിന്ന് യുഡിഎഫുമായി ചര്‍ച്ച നടത്തിയതാണോ വീരേന്ദ്ര കുമാറിന്റെ മാന്യതയെന്നും പിണറായി ചോദിച്ചു. കാസര്‍കോട്ട് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയ കാപട്യം തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തോട് മാന്യത കാണിയ്‌ക്കാന്‍ സിപിഎം തയ്യാറായി. വീരന്റെ വീരത്വം ഏറെ നാളായി അദ്ദേഹം പറഞ്ഞു നടക്കുകയാണ്. ജനതാദളില്‍ ഞങ്ങള്‍ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നാണ് പറയുന്നത്. ഇതിന്റെ നിജസ്ഥിതി വീരേന്ദ്രകുമാറിന്റെ മകന്‍ ഒഴികെയുള്ള എംഎല്‍എമാരോട് ചോദിച്ചാലറിയാമെന്നും പിണറായി പരിഹസിച്ചു.
എല്‍ഡിഎഫിനോടുള്ള കടുത്ത വിരോധമാണ് വീരേന്ദ്ര കുമാറിന്റെ വാക്കുകളില്‍ കാണാന്‍ കഴിയുന്നത്. ജനതാദളിനെയാകെ യുഡിഎഫ് പാളയത്തില്‍ കൊണ്ട് കെട്ടാമെന്നാണ് വീരേന്ദ്ര കുമാര്‍ കരുതുന്നത്. എന്നാല്‍ ജനതാദളിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഇതിന് തയാറാല്ല.
അല്‌പത്തം കാണിച്ചവരലല്ല തങ്ങളെന്നും, എതിര്‍ക്കണമെങ്കില്‍ നേരെ നിന്ന് എതിര്‍ക്കുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications