മദനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കൊച്ചി: തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡിഐജി ടികെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച രാവിലെ എട്ട് മണിയ്ക്ക് തന്നെ എറണാകുളത്തെ കലൂരിലുള്ള മദനിയുടെ വീട്ടിലെത്തി. മദനിയുടെ ഭാര്യ സൂഫി മദനിയെയും ചോദ്യം ചെയ്യലിന് വിധേയമാക്കും.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ബുധനാഴ്ച 10 മണിക്കൂറോളം മദനിയെ ചോദ്യം ചെയ്തിരുന്നു. മദനിയുടെ വസതിയില്‍ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏഴര വരെ നീണ്ടു നിന്നു.
തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് നേരത്തേ പിടിയിലാവര്‍ നല്‍കിയ മൊഴികളുടെയും കര്‍ണാടക പൊലീസ് കൈമാറിയ മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കശ്മീരില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്നതിന് പോലീസിന്റെ പക്കല്‍ തെളിവില്ലെന്ന് മദനി ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടക്കാതിരുന്നാല്‍ അത് ദുരൂഹത വര്‍ദ്ധിപ്പിയ്ക്കുമെന്നതിനാലാണ് തന്നെ ചോദ്യം ചെയ്തതെന്നും മദനി വിശദീകരിച്ചു.












Click it and Unblock the Notifications