വിഎസ് വെടക്കാക്കി തനിയ്‌ക്കാക്കുന്നു: നടേശന്
ചേര്‍ത്തല: വെടക്കാക്കി തനിക്കാക്കാനുള്ള മുഖ്യമന്ത്രി വഎസ് അച്യുതാനന്ദന്റെ ശ്രമം ഭരണരംഗം കുഴപ്പിക്കുകയാണെന്ന് എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ബുധനാഴ്‌ച ചേര്‍ത്തലയില്‍ എസ്‌എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന നേതൃസംഗമവും പഠനക്യാമ്പും ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നുവര്‍ഷത്തെ ഇടതുമുന്നണി ഭരണകാലത്ത് നടന്നത് ഗ്രൂപ്പുകളി മാത്രമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി സ്വന്തം വഴിക്കാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നില്ല.
ഭരണം സുഗമമായി നടത്തുന്നതിനും അദ്ദേഹം സമ്മതിക്കുന്നു. ഈ നില തുടര്‍ന്നാല്‍ വൈകാതെ സിപിഎം രണ്ടായി പിരിയും. ഈഴവ സമൂഹത്തിന്റെ വോട്ടുനേടി വിജയിച്ചവര്‍ വാരിക്കോരി നല്‍കിയത് ക്രൈസ്‌തവ സമൂഹത്തിനാണ്.
എംപി ഫണ്ടുപോലും ക്രിസ്‌്‌ത്യന്‍ സ്‌കൂളുകള്‍ക്കാണ് ലഭിച്ചത്. ആലപ്പുഴയില്‍ മനോജ് ജയിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന വോട്ടുചെയ്യുന്ന തങ്ങള്‍ക്കും വല്ലതും തരണം- അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നത്ത് ചെയ്‌ത് മുസ്ലീം സമുദായത്തില്‍ ചേരേണ്ട സ്ഥിതിയിലാണ് ഈഴവര്‍. പാര എന്റെ തലയിലെടുത്താണെന്നും എവിടെച്ചെന്നാലും പാരകളും പിന്നാലെ എത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദുബയില്‍ പോലും പാരകളുണ്ട്. ഞാന്‍ തൊഗാഡിയയ്‌ക്കു തുല്യനാണെന്നുവരെ പ്രചാരണം ഉണ്ടായി- അദ്ദേഹം ചൂണ്ടിക്കാട്ടി












Click it and Unblock the Notifications