Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ്‌ പോളില്‍ വിശ്വാസമില്ല: കാരാട്ട്‌

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലങ്ങളെ സംബന്ധിച്ച്‌ വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്‌സിറ്റ്‌ പോളുകള്‍ വിശ്വസിയ്‌ക്കുന്നില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ എത്താതിരിയ്‌ക്കുകയാണ്‌ ഇടതുപാര്‍ട്ടികളുടെ പ്രധാന ലക്ഷ്യം. ഏതു വിധേയനെയും ഇതിനെ ചെറുക്കും. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‌കുന്ന സര്‍ക്കാരില്‍ ചേരുകയോ അവര്‍ക്ക്‌ പിന്തുണ നല്‌കുകയോ ചെയ്യില്ലെന്നു കാരാട്ട്‌ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍മോഹന്‍ സിങിനോട്‌ വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ലെന്നും അവരുടെ നയങ്ങളോടാണ്‌ എതിര്‍പ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

അഞ്ചാം ഘട്ടതിരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടനെ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങളില്‍ യുപിഎ മുന്നിലെത്തുമെന്നാണ്‌ പ്രവചനം. ബിജെപി നേതൃത്വം നല്‌കുന്ന എന്‍ഡിഎ മുന്നണി രണ്ടാമതെത്തുമെന്നും വിലയിരുത്തപ്പെടുന്നു. അതേ സമയം മൂന്നാം മുന്നണി മൂന്നാമതാണെങ്കിലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ അവരുടെ സഹായം അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+