Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി വൈറസ്‌ മനുഷ്യ നിര്‍മ്മിതം?

സിഡ്‌നി: പന്നിപ്പനി വൈറസ്‌ മനുഷ്യന്റെ തന്നെ സൃഷ്ടിയായിരിക്കാമെന്ന്‌ ഓസ്‌ത്രേലിയയിലെ ശാസ്‌ത്രജ്ഞന്‍ അഡ്രിയാന്‍ ഗിബ്‌സ്‌.

പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെ ലാബിലെ പിശകുമൂലം അറിയാതെ സൃഷ്ടിക്കപ്പെട്ടതാകാം പന്നിപ്പനിയ്‌ക്ക്‌ കാരണമാകുന്ന എച്ച്‌1എന്‍1വൈറസ്‌ എന്നാണ്‌ ഗിബ്‌സ്‌ പറയുന്നത്‌.

സയന്‍സ്‌ ഇന്‍സൈഡര്‍ എന്ന വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഓസ്‌ത്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ച വൈറോളജിസ്‌റ്റായ ഗിബ്‌സ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

പന്നിയുടെയും പക്ഷിയുടെയും മനുഷ്യന്റെയും ജനിതക വസ്‌തുക്കളുടെ സങ്കരമാണ്‌ പന്നിപ്പനി വൈറസ്‌ എന്ന വാദത്തെക്കുറിച്ച്‌ ലോകാരോഗ്യസംഘടന ഗവേഷണം നടത്തിക്കൊണ്ടിരിക്കവെയാണ്‌ ഗിബ്‌സിന്റെ ഈ വെളിപ്പെടുത്തല്‍.

പന്നിപ്പനിയ്‌ക്കെതിരെ ഉപയോഗിക്കുന്ന ടാമിഫ്‌ളൂ മരുന്നിന്റെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഗിബ്‌സ്‌ പന്നിപ്പനിക്ക്‌ കാരണമാകുന്ന വൈറസിന്റെ ജനിതക പരണാമത്തെക്കുറിച്ച്‌ ആദ്യം പഠനം നടത്തിയ ആളാണ്‌. പന്നിപ്പനി അനിയന്ത്രിതമായ രീതിയില്‍ പലരാജ്യങ്ങളിലേയ്‌ക്കും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്‌.

എന്നാല്‍ മെക്‌സിക്കോയില്‍ ഇത്‌ നിയന്ത്രണവിധേയമായിക്കഴിഞ്ഞുവെന്നാണ്‌ അവിടത്തെ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ രോഗബാധയുണ്ടോയെന്ന്‌ അറിയുന്നതിനായി രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധന നടക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+