മാരുതിയുടെ റിറ്റ്‌സ് പുറത്തിറങ്ങി

3.90മുതല്‍ 4.99 ലക്ഷം രൂപവരെയാണ് റിറ്റ്‌സിന്റെ വില. പെട്രോളിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന രണ്ടുമോഡലുകളായാണ് റിറ്റ്‌സ് പുറത്തിറക്കിയിരിക്കുന്നത്. സ്‌പ്ലാഷ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന റിറ്റ്‌സിന് ജനപ്രിയ മോഡലായ സ്വഫ്‌റ്റിനേക്കാള്‍ വിലകുറവാണ്.
വിലയ്‌ക്കൊപ്പം തന്നെ ആകൃതിയിലും റിറ്റ്‌സ് സ്വിഫ്‌റ്റിനേക്കാള്‍ ചെറുതാണ്. എന്നാല്‍ പൊക്കം കൂടിയ മുകള്‍ ഭാഗം കാറിനകത്ത് വിശാലമായ സൗകര്യം നല്‍കുന്നു. മാരുതി കുടുംബത്തില്‍ നിന്നുള്ള ഒമ്പതാമത്തെ ചെറുകാറാണ് റിറ്റ്‌സ്.
വിവിധോദ്ദേശ്യ വാഹനമെന്നാണ് നിര്‍മ്മാതാക്കള്‍ റിറ്റ്‌സിനെ വിശേഷിപ്പിക്കുന്നത്. യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും സ്‌പ്ലാഷ് എന്ന പേരില്‍ മാരുതി ഇറക്കുന്ന കാറിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് റിറ്റ്‌സിനും.
ഇതിനിടെ മാരുതിയുടെ ഏറെ ജനപ്രീതി നേടിയ മോഡലുകളായ മാരുതി 800 ഓംനി എന്നിവയുടെ നിര്‍മ്മാണം നിര്‍ത്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കമ്പനി അധികൃതര്‍ നിഷേധിച്ചു. ഈ രണ്ടു മോഡലുകളും വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ മാരുതി തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ 2010ല്‍ നിലവില്‍വന്ന എമിഷന്‍ നിബന്ധനകള്‍ക്ക് അനുസൃതമായി ഇരു മോഡലുകളം അപ്‌ഗ്രേഡ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന റിറ്റ്‌്‌സ് ബിഎസ് 4 നിയമങ്ങള്‍ അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ കാറാണെന്ന് മാരുതി അവകാശപ്പെടുന്നു.












Click it and Unblock the Notifications