കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനവ്‌ ബിന്ദ്രയുടെ പിതാവ്‌ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

AS Bindra
ദില്ലി: ഇന്ത്യയുടെ ഏക ഒളിമ്പിക്‌സ്‌ സ്വര്‍ണമെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്രയുടെ പിതാവ്‌ ഡോക്ടര്‍ എ എസ്‌ ബിന്ദ്രയുടെ പിതാവ്‌ ഡോക്ടര്‍ എ എസ്‌ ബിന്ദ്രയെ പണം വെട്ടിപ്പ്‌ കേസില്‍ ദില്ലി പൊലീസ്‌ അറസ്റ്റുചെയ്‌തു.

ആപ്പിള്‍ ഫിനാന്‍സില്‍ നിന്നും 4.31 കോടി രൂപയും ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്കില്‍ നിന്നും അഞ്ചു കോടി രൂപയും വെട്ടിച്ചുവെന്ന കേസുകളിലാണ്‌ അറസ്റ്റ്‌. ചണ്ഡീഗഡില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സികാര്‍പുരിലുള്ള ബന്ദ്രയുടെ ഫാം ഹൗസിലെത്തിയാണ്‌ ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിഴാഴ്‌ച വൈകീട്ടോടെ അറസ്‌റ്റ്‌ നടത്തിയത്‌.

അറസ്‌റ്റിനെത്തുടര്‍ന്ന്‌ നെഞ്ചുവേദന അനുഭവപ്പെട്ട ബന്ദ്രയെ ചണ്ഡീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച ബിന്ദ്രയ്‌ക്കെതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിലെ ദരാബസ്സി നഗരത്തിലുള്ള തന്റെ പഞ്ചാബ്‌ മീറ്റ്‌ ലിമിറ്റഡ്‌ പ്ലാന്റ്‌സിന്‌ വേണ്ടിയാണത്രേ ബിന്ദ്ര ഇത്രയും തുകയുടെ ലോണുകള്‍ എടുത്തത്‌. എന്നാല്‍ അദ്ദേഹത്തിന്‌ ഈ ലോണുകള്‍ തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ്‌ ബാങ്കുകാര്‍ പൊലീസല്‍ കേസ്‌ നല്‍കിയത്‌. ശനിയാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ദില്ലിയില്‍ കൊണ്ടുവരുമെന്നും പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

മകന്‍ അഭിനവിന്‌ ഷൂട്ടിങ്‌ പരീശീലനത്തിനായി അത്യാധുനിക സൗകര്യങ്ങളാണ്‌ ബിന്ദ്ര ഒരുക്കിയിരുന്നത്‌. ഇവിടെയുള്ള പരിശീലന മികവിലൂടെയാണ്‌ അഭിനവ്‌ ഒളിമ്പിക്‌സ്‌ വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X