അദ്വാനി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം
ബാംഗ്ലൂര്‍: വോട്ടെണ്ണലിന് വെറും മണിക്കൂറുകള്‍ മാത്രം അവശേഷിയ്‌ക്കേ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വ്വേകളും പുറത്തുവന്നുകഴിഞ്ഞു.
ഇവര്‍ക്കൊപ്പം തന്നെ രാജ്യത്തെ പ്രമുഖ ജ്യോതിഷികളും രാഷ്ട്രീയപ്രവചനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ പലരും അദ്വാനിയ്‌ക്ക് രാജയോഗമില്ലാത്തതിനാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതിയില്ലെന്നായിരുന്നു പ്രവചിച്ചിരുന്നത്.
മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍തന്നെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നുമാണ് പ്രമുഖ ജ്യോതിഷികളില്‍ പലരും പ്രവചിച്ചിരിക്കുന്നത്. ചിലരൊക്കെ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ വീഴുമെന്നും വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.
എന്നാല്‍ ബാംഗ്ലൂരിലെ പ്രമുഖ ജ്യോതിഷിയായ ശ്രീ ശിവലിംഗ സ്വാമി പറയുന്നത് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം ബിജെപി നേതാവ് എല്‍കെ അദ്വാനിയ്‌ക്കാണെന്നാണ്.
ഇപ്പോള്‍ അദ്വാനിയുടെ ഗ്രഹനില അത്രമെച്ചമല്ലെങ്കിലും വളരെ പെട്ടെന്ന് അതായത് മെയ് പതിനാറോടുകൂടിത്തന്നെ അദ്ദേഹത്തിന് പുരോഗതിയുണ്ടാകുമെന്നാണ് ശിവലിംഗ സ്വാമി പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്‌ത് അദ്വാനിയ്‌ക്ക് പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
പ്രധാനമന്ത്രിയാകുമെങ്കിലും ഭരണകാര്യങ്ങളില്‍ അദ്വാനിയ്‌ക്കു കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറയുന്നുണ്ട്. വ്യാഴത്തിന്റെ സ്ഥാനത്തിലുള്ള വ്യത്യാസം അദ്വാനിയ്‌ക്ക് രാജയോഗം നല്‍കുമെന്നാണ് സ്വാമി പറയുന്നത്.












Click it and Unblock the Notifications