മൂന്നാം മുന്നണിയില്‍ത്തന്നെയെന്ന് ജയലളിത

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്മ്രേ ഏത് മുന്നണിയില്‍ ചേരണമെന്നകാര്യം തീരുമാനിക്കുകയുള്ളുവെന്നാണ് ജയലളിത നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ സന്തോഷിപ്പിച്ചുകൊണ്ട് മൂന്നാം മുന്നണിയോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് ജയലളിത വെള്ളിയാഴ്‌ച പ്രഖ്യാപിക്കുകയായിരുന്നു.
മൂന്നാം മുന്നണി പ്രഖ്യാപനം വലിയ പ്രതാപത്തിലായിരുന്നു നടന്നതെങ്കിലും മുന്നണി പൊളിയുമെന്ന സൂചനകളാണ് എങ്ങുനിന്നും വന്നുകൊണ്ടിരിക്കുന്നത്. ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയതോടെയാണ് ഇത്തരം വാദങ്ങള്‍ക്ക് ശക്തികൂടിയത്.
മാത്രമല്ല ജയലളിതയെപ്പോലെ പല പ്രാദേശിക പാര്‍ട്ടി നേതാക്കളും മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്താത്തത് ഇടതിന് ക്ഷീണമുണ്ടാക്കിയിരുന്നു. ഈ അവസ്ഥയിലാണ് ജയ താന്‍ മൂന്നാം മുന്നണിയ്‌ക്കൊപ്പമാണെന്ന് പ്രതീക്ഷിച്ചതിലും മുമ്പേ വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നാം മുന്നണിയ്‌ക്ക് സര്‍ക്കാറുണ്ടാക്കാനുള്ള ഭാഗ്യമുണ്ടായാല്‍ ജയയുടെ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ ഈ പ്രഖ്യാപനം ഇടതിന് ഏറെ ആശ്വാസകരമാണ്.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം മികച്ച നേട്ടമുണ്ടാക്കുമെന്നും ഡിഎംകെയ്‌ക്ക് നിരാശയായിരിക്കും ഫലവുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications