Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കിടാന്‍ കോണ്‍ഗ്രസ്‌; കൂടെ നിര്‍ത്താന്‍ ബിജെപി

ദില്ലി: ബീഹാറിന്‌ പ്രത്യേക ഭരണഘടനപദവി നല്‌കുന്നവരെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിയ്‌ക്കാന്‍ പിന്തുണയ്‌ക്കുമെന്ന്‌ ജനതാദള്‍ യുണൈറ്റഡ്‌ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാര്‍.

വെള്ളിയാഴ്‌ച രാവിലെ പട്‌നയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്‌ ജനതാദള്‍ യുണൈറ്റഡിന്റെ പിന്തുണയ്‌ക്കുള്ള ഉപാധി നിതീഷ്‌ വ്യക്തമാക്കിയത്‌. ഇതിന്‌ പിന്നാലെ നിതീഷ്‌ കുമാറിന്റെ ഉപാധി പരിഗണിയ്‌ക്കാന്‍ തയാറാണെന്ന്‌ കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കി.

നിതീഷ്‌ പ്രസ്‌താവന നടത്തി അല്‌പ സമയത്തിന്‌ ശേഷം ഉപാധികള്‍ അംഗീകരിച്ചു കൊണ്ട്‌ കോണ്‍ഗ്രസാണ്‌ ആദ്യം രംഗത്തെത്തിയത്‌. ബീഹാറിന്‌ ഭരണഘടനാ പദവി നല്‌കാന്‍ തയാറാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌ വിജയ്‌ സിങ്‌ പറഞ്ഞു.

പ്രത്യേക പദവി എന്താണെന്ന്‌ നിതീഷ്‌ വിശദീകരിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ എന്‍ഡിഎ മുന്നണിയിലുള്ള നിതീഷിനെ യുപിഎയിലേക്ക്‌ കൊണ്ടുവരികയെന്ന ഉദ്ദേശത്തോട്‌ കൂടിയാണ്‌ കോണ്‍ഗ്രസ്‌ ഈ നീക്കം നടത്തിയിരിക്കുന്നത്‌.

എന്നാല്‍ നിതീഷ്‌ എന്‍ഡിഎയില്‍ തന്നെയാണെന്നും ആരാണ്‌ ബീഹാറിന്‌ പ്രത്യേക പദവി നല്‌കുകയെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായി അറിയാമെന്നും ബിജെപി ദേശീയധ്യക്ഷന്‍ രാജ്‌നാഥ്‌ സിങും പറഞ്ഞു. നീതിഷിന്റെ ഉപാധി പാര്‍ട്ടി പരിഗണിയ്‌ക്കുമെന്നും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നുമായിരുന്നു രാജനാഥ്‌ പറഞ്ഞത്‌.

നിതീഷിന്റെ ആവശ്യങ്ങള്‍ അംഗീകരിയ്‌ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയാറായതോടെ ജനതാദള്‍ യുണൈറ്റഡ്‌ ഏത്‌ പക്ഷത്തേക്ക്‌ ചായുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+