കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ വീണ്ടും ചോദ്യം ചെയ്‌തേയ്‌ക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ ചോദ്യം ചെയ്‌ത പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെയും ഭാര്യ സൂഫിയ മദനിയുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും രണ്ടുപേരെയും ഏറെ സമയം ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ മൊഴികള്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസങ്ങളില്‍ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. ബുധനാഴ്‌ച മദനിയെ മാത്രമായിരുന്നു ചോദ്യം ചെയ്‌തത.്‌ എന്നാല്‍ വ്യാഴാഴ്‌ച രണ്ടുപേരെയും ചോദ്യം ചെയ്‌തിരുന്നു.

രാവിലെ എട്ടരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട്‌ നാലിനാണ്‌ അവസാനിച്ചത്‌. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഡിഐജി ടികെ വിനോദ്‌ കുമാര്‍, ഡിവൈഎസ്‌പി വി.കെ അക്‌ബര്‍ എന്നിവരാണ്‌ മദനിയെയും സൂഫിയ മദനിയെയും ചോദ്യം ചെയ്‌തത്‌. സൂഫിയയെ രണ്ടുമണിക്കൂറോളം വനിതാ പൊലീസിന്റെ സാന്നിധ്യത്തിലാണ്‌ ചോദ്യം ചെയ്‌തത്‌.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ കൊച്ചി സ്വദേശി സര്‍ഫറാസ്‌ നവാസിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ്‌ മദനിയെ ചോദ്യം ചെയ്‌തത്‌.

കളമശേരി ബസ്‌ കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ടും മറ്റുമുള്ള ആരോപണങ്ങല്‍ സംബന്ധിച്ചാണ്‌ സൂഫിയയെ ചോദ്യംചെയ്‌തത്‌. വ്യാഴാഴ്‌ചയും മദനിയുടെ വീടിന്‌ പുറത്ത്‌ പിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു.

ഇവര്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തിരുന്നു. പിഡിപി നേതാവ്‌ പൂന്തുറ സിറാജ്‌ ഇടപെട്ടാണ്‌ ഇവരെ ശാന്തരാക്കയത്‌.

ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുമെന്ന്‌ മദനി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ചോദിച്ചട്ടില്ല. പിഡിപിയുടെ ആദ്യകാല പ്രവര്‍ത്തകരെക്കുറിച്ചും അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവരെക്കുറിച്ചും ചോദ്യം ചെയ്യലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X