Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഫി പ്രവര്‍ത്തകന്റെ മരണം; കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിയ്ക്കുന്നു.

പുതിയതെരു അരയേന്പത്തെ ഒടി വിനീഷ് (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ബുധനാഴ്ച രാത്രി വെട്ടേറ്റ വിനീഷ് വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 10.45ഓടെയാണ് വിനീഷ്, സഹോദരന്‍ വിമല്‍ (23), ജലേഷ് (29) എന്നിവര്‍ക്ക് വെട്ടേറ്റത്. പുതിയതെരു കുന്നുംകൈയിലെ വെയിറ്റിങ് ഷെഡ്ഡിന് സമീപമാണ് ആക്രമണം ഉണ്ടായത്. ബൈക്കുകളിലെത്തിയ സംഘം വിനീഷിനെയും ഒപ്പമുണ്ടായിരുന്നവരെയും വെട്ടിപ്പരിക്കേല്പിയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും അഴീക്കോട്, പള്ളിക്കുന്ന്, പുഴാതി, ചിറക്കല്‍ പഞ്ചായത്തുകളിലാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ വിനീഷിനെ ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജലേഷും വിമലും കണ്ണൂര്‍ എകെജി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ചെന്നൈയിലായിരുന്ന വിനീഷ് രണ്ട് മാസം മുന്പാണ് നാട്ടിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+