കൊച്ചിയില്‍ ചവറ്റു കൂനയില്‍ നിന്ന് തോക്ക്
കൊച്ചി: എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ ചവറ്റു കൂനയില്‍ നിന്നും ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ രണ്ട് തോക്കുകള്‍ കണ്ടെടുത്തു. ചവറുകള്‍ നീക്കാനെത്തിയ ജീവനക്കാരാണ് തോക്കുകള്‍ കണ്ടെത്തിയത്.
തോക്കുകളില്‍ ഒരെണ്ണം എയര്‍ ഗണ്ണും മറ്റേത് കളിത്തോക്കുമാണെന്ന് പോലീസ് അറിയിച്ചു. രാവിലെ ഒന്പതു മണിയോടെയാണ് തോക്കുകള്‍ കണ്ടെത്തിയത്.
വിദഗ്ധ പരിശോധനയ്ക്ക് ശേഷമെ തോക്കിന്റെ പ്രഹരശേഷി എത്രയെന്ന് വ്യക്തമാവൂ എന്ന് പോലീസ് പറഞ്ഞു. നഗരമധ്യത്തില്‍ നിന്നും തോക്കുകള്‍ കണ്ടെത്തിയ സംഭവം പോലീസ് ഗൗരവമായാണ് കാണുന്നത്. ഇത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications