കണ്ണൂരിലെ മംഗളം ഓഫീസ് തകര്‍ത്തു
കണ്ണൂര്‍: മംഗളം പത്രത്തിന്റെ കണ്ണൂര്‍ ഓഫീസ് പതിനഞ്ചംഗസംഘം അടിച്ചു തകര്‍ത്തു. ലേഖകന്‍ ടി.കെ ജോഷിയ്‌ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കണ്ണൂര്‍ യോഗശാല റോഡിലുള്ള ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
രാവിലെ പതിനൊന്ന് മണിയോടെ എത്തിയ സംഘം ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒ.ടി വിനീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്.
ഇതിനിടെ കുന്നുംകൈ മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലര്‍ച്ചെയുമായി ഇരുവിഭാഗത്തിലുംപെട്ട ആറു പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ബോംബാക്രമണമുണ്ടായി.
വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍ക്ക് നേരെയും വ്യാഴാഴ്‌ച രാത്രി ബോംബേറുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍നിന്നും പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം വിനീഷിന്റെ മൃതദേഹം ഉച്ചയോടെ പുതിയ തെരുവില്‍ എത്തിക്കും. വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചശേഷം പിന്നീട് അരയമ്പത്തെ വീട്ടില്‍ സംസ്‌കരിക്കും.
ഹര്‍ത്താലിനിടെ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചില മേഖലകളില്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 12 പിക്കറ്റ് പോസ്‌റ്റുകല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് പട്രോളിങും നടത്തിവരുന്നുണ്ട്.












Click it and Unblock the Notifications