മന്ത്രിയുടെ വോട്ട് തേടല്‍: വിധി 18ന്
തൃശൂര്‍: പോളിങ് ബൂത്തിന് സമീപം മന്ത്രി കെപി രാജേന്ദ്രന്‍ വോട്ട് തേടിയെന്ന കേസില്‍ വാദം പൂര്‍ത്തിയായി. 18ന് വിധി പറയും.
കഴിഞ്ഞ ഏപ്രില്‍ 16ന് പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ
കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് മന്ത്രി വോട്ടഭ്യര്‍ത്ഥന നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വാടാനപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇബി ഉണ്ണികൃഷ്‌ണനാണ് ഹര്‍ജി നല്‌കിയത്.
ഈ സംഭവം റിപ്പോര്‍്‌ട്ട് ചെയ്‌ത ദൃശ്യമാധ്യമങ്ങളുടെ സിഡി തെളിവായി സ്വീകരിയ്‌ക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നല്‌കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായിരിക്കുന്നത്.












Click it and Unblock the Notifications