ടോട്ടല്‍ തട്ടിപ്പ്: രമണി കീഴടങ്ങി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പതിനൊന്നാം പ്രതി ഡോക്ടര്‍ രമണി കീഴടങ്ങി.
തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെത്തിയാണ് രമണി കീഴടങ്ങിയത്. കോടതിയില്‍ കീഴടങ്ങി ജാമ്യത്തിന് അപേക്ഷിക്കാനാണ് രമണിയുടെ ശ്രമമെന്നാണ് സൂചന.
ഒന്നരമാസം മുമ്പ് ഇവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഒളിവില്‍പ്പോയത്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമണി ഇതിന് മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം പേരില്‍ നിന്നും അമ്പതുകോടി രൂപ തട്ടിച്ചുവെന്നാണ് രമണിയ്‌ക്കെതിരെയുള്ള കേസ്.












Click it and Unblock the Notifications