Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികളുടെ പതനം 48 മണിക്കൂറിനുള്ളില്‍

കൊളംബോ: പുലികളുടെ നിയന്ത്രണത്തിലുള്ള അവശേഷിയ്ക്കുന്ന മേഖലകള്‍ 48 മണിക്കൂറിനുള്ളില്‍ കീഴടക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഇന്‍ഫോര്‍മേഷന്‍ ഡയറക്ടര്‍ അനുഷാ പാല്‌പിതയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സൈന്യം 48 മണിക്കൂറിനകം മോചിപ്പിക്കുമെന്ന്‌ ലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.

താമസിയാതെ അവശേഷിക്കുന്ന തമിഴ്‌പുലികളെയും ഉന്മൂലനം ചെയ്‌ത്‌ ദ്വീപില്‍ സമാധാനം പുന:സ്ഥാപിക്കുമെന്ന്‌ ജോര്‍ദ്ദാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ്‌ രാജപക്സെ അറിയിച്ചതായും അനുഷാ പറഞ്ഞു.

യുദ്ധമേഖലയില്‍ നിന്നും രക്ഷപ്പെടുന്ന സാധാരണക്കാര്‍ക്ക്‌ വൈദ്യസഹായവും പുനരധിവാസത്തിനുള്ള സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യം സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാണ്‌ തമിഴ്‌പുലികളെ നേരിടുന്നതെന്നും സൈന്യത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള എല്‍ടിടിഇയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് ആരോപിച്ചു.

ശ്രീലങ്കയില്‍ സാധാരണക്കാരായ തമിഴ് വംശജര്‍ക്കെതിരെയുള്ള ഷെല്ലാക്രമണങ്ങള്‍ നടത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+