ദില്ലി കോണ്‍ഗ്രസിന്
ദില്ലി: ദില്ലിയില്‍ നിയസഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം തന്നെ. ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. തിരഞ്ഞെടുപ്പ് ഫലം തത്സമയം
ദില്ലിയിലെ കോണ്‍ഗ്രസ് ഹെഡ് ക്വാട്ടേഴ്‌സില്‍ പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുകയാണ്. മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ സംബന്ധിച്ച് ഇത് തുടര്‍ച്ചയായ നാലാം വിജയമാണെന്ന് പറയാം. വികസനത്തിലൂന്നിയ ഷീലയുടെ ഭരണത്തിനാണ് ജനങ്ങള്‍ മാര്‍ക്കിട്ടതെന്ന കാര്യം വ്യക്തം.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപോഗിച്ച എ ആര്‍ റഹ്മാന്റെ ഗാനം ജയ്‌ഹോ ആലപിച്ചാണ് ബാന്‍ഡ് മേളങ്ങളോടെ പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.
മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഈസ്‌റ്റ് ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാനെതിരെ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് ഏഴായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടി.
നോര്‍ത്ത് വെസ്‌റ്റ് ദില്ലിയില്‍ കോണ്‍ഗ്രസിലെ കൃഷ്‌ണ തിരത് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. വെസ്‌റ്റ് ദില്ലിയില്‍ മഹാബലി മിശ്ര ബിജെപിയുടെ ജഗദീഷ് മുഖിയെ പരാജയപ്പെടുത്തി. വടക്ക്-കിഴക്ക് ദില്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ജെപി അഗര്‍വാള്‍ മുന്നിട്ടു നില്‍ക്കുകയാണ്.












Click it and Unblock the Notifications