യുപിഎ വീണ്ടും അധികാരത്തിലേക്ക്
ദില്ലി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും എക്സിറ്റ് പോളുകളെയും അന്പേ തെറ്റിച്ചു കൊണ്ടാണ് സഖ്യം ഉജ്ജ്വല വിജയം നേടിയത്. പഞ്ചിമ ബംഗാളിലും കേരളത്തിലും ഉള്‍പ്പടെ ഇടതുപക്ഷ കക്ഷികള്‍ക്ക് രാജ്യമൊട്ടാകെ വന്‍ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്.
2004 ലെ പ്രകടനത്തെക്കാളും സ്വന്തം നില മെച്ചപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ കളം നിറഞ്ഞ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 198 സീറ്റിലും കോണ്‍ഗ്രസ് നയിക്കുന്ന സഖ്യമായ യുപിഎ 250 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണ മുന്നണി കേവല ഭൂരിപക്ഷത്തിലും കൂടുതല്‍ സീറ്റുകളില്‍ മുന്നേറുകയാണ്. ഇതോടെ ഇടതിന്റ സഹായമില്ലാതെ തന്നെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിയ്ക്കാമെന്ന് ഉറപ്പായി കഴിഞ്ഞു.
ദില്ലി തൂത്തുവാരിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ വന്‍ തിരിച്ചുവരവ് നടത്തി. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് തമിഴ് നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മികച്ച വിജയം നേടി. ആന്ധ്രയില്‍ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ് ലോക്സഭയിലും നിയമസഭയിലും കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിച്ചു.
പ്രധാന പ്രതിപക്ഷമായ ബിജെപിക്കും എന്‍ഡിഎ മുന്നണിയ്ക്കും കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്.
കോണ്‍ഗ്രസുമായി തെറ്റി നാലാം മുന്നണി രൂപീകരിച്ച് ബീഹാറില്‍ മത്സരിയ്ക്കാനിറങ്ങിയ ലാലു-പാസ്വാന് സഖ്യത്തിന് വന്‍ പരാജയമാണ് ഉണ്ടായത്. ബീഹാര്‍ ജെഡിയു-ബിജെപി സഖ്യം ഏകദേശം തൂത്തുവാരി.
ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു കൊണ്ട് 22 സീറ്റുകളിലാണ് യുപിയില്‍ കോണ്‍ഗ്രസ് വിജയിച്ചത്. അതേ പോലെ ഒറ്റയ്ക്ക് മത്സരിച്ച ബീഹാറിലും പാര്‍ട്ടി രണ്ട് സീറ്റ് നേടി. പഞ്ചാബില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയപ്പോള്‍ അസമില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു.
-
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications