കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചയോടെ ഇന്ത്യയുടെ രാഷ്ട്രീയ വിധിയെഴുത്ത്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രാഷ്‌ട്രീയ വിധിയെഴുത്ത്‌ ശനിയാഴ്‌ച ഉച്ചയോടെ വ്യക്തമാകും. വോട്ടിങിന്‌ ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ ഉപയോഗിച്ചതിനാല്‍ വളരെ പെട്ടെന്ന്‌ ഫലങ്ങള്‍ അറിയാന്‍ കഴിയും.

ഇതിനൊപ്പം തന്നെ ആന്ധ്ര, ഒറീസ, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും ശനിയാഴ്‌ച അറിയാം. കേരളത്തിലെ മുഴുവന്‍ ഫലങ്ങളും വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂറിനുള്ളില്‍ അരിയാന്‍ കഴുയമെന്നാണ്‌ സൂചന.

തിരഞ്ഞെടപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ വോട്ടെണ്ണല്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയതായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

വോട്ടെണ്ണലിനിടെ വോട്ടിങ്‌ യന്ത്രത്തിന്‌ തകരാര്‍ വന്നാല്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ ഈ വോട്ട്‌ പരിഗണിക്കാതെ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ ഫലം പ്രഖ്യാപിയ്‌ക്കും. പിന്നീട്‌ യന്ത്രത്തിലെ പിഴവ്‌ പരിഹരിച്ച്‌ വോട്ട്‌ പരിഗണയിക്കും.

ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനായി പരമാവധി കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങി. കോണ്‍ഗ്രസും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌. ദേശീയ രാഷ്ട്രീയത്തില്‍ എഐഎഡിഎംകെ നേതാവ്‌ ജയലളിത, ബിഎസ്‌പി നേതാവ്‌ മായവതി, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍ സിങ്‌ ബിജെപി പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിങിനെ കണ്ടത്‌ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരത്തന്നുണ്ട്‌. ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നതില്‍ വിരോധമില്ലെന്ന്‌ അമര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. മൂന്നാം മുന്നണി കക്ഷികള്‍ 18ന്‌ ദില്ലയില്‍ യോഗം ചേരുന്നുണ്ട്‌. വെള്ളിയാഴ്‌ചത്തെ പ്രഖ്യാപനമനുസരിച്ച്‌ ജയലളിത യോഗത്തില്‍ പങ്കെടുക്കാനിടയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X