കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയ്ക്ക് മുന്നേറ്റം; കേരളത്തില്‍ യുഡിഎഫ്

  • By Super
Google Oneindia Malayalam News

കേരളം തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് - 16 എല്‍ഡിഎഫ് - 04 ബിജെപി - 00 എന്‍സിപി - 00 മറ്റുള്ളവര്‍ - 00 ദേശീയ ലീഡ് നില 543/543 യുപിഎ - 258 എന്‍ഡിഎ- 162 മൂന്നാം മുന്നണി- 66 മറ്റുള്ളവര്‍ -33ചിരഞ്ജീവിയ്ക്ക് ജയം ചിരഞ്ജീവിക്കും ജയസുധയ്ക്കും(കോണ്‍ഗ്രസ്) വിജയശാന്തി(ടിആര്‍എസ്)ക്കും ജയം 4:41 PM

മനേക ഗാന്ധിക്ക്‌ തോല്‍വി ബിജെപി സ്ഥാനാര്‍ഥി മനേക ഗാന്ധി ഉത്തര്‍ പ്രദേശിലെ ഒല മണ്ഡലത്തില്‍ പരാജയപ്പെട്ടു. സമാജ്‌ വാദി പാര്‍ട്ടിയിലെ ധര്‍മേന്ദ്ര കശ്യപാണ്‌ മനേകാ ഗാന്ധിയെ പരാജയപ്പെടുത്തിയത്‌. 3:40 AM

ചിദംബരം പരാജയപ്പെട്ടു യുപിഎ സര്‍ക്കാരിലെ പ്രമുഖരായിരുന്ന പി ചിദംബരം, മണി ശങ്കര്‍ അയ്യര്‍, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ പരാജയപ്പെട്ടു. 02:20 PM

ദെവ ഗൗഡ വിജയിച്ചു ജനതാദള്‍ എസ് നേതാവ് ദെവ ഗൗഡ കര്‍ണാടകത്തിലെ ഹാസന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു 1:00 PM

കോഴിക്കോട്ടും യുഡിഎഫ് കോഴിക്കോട്ട് എം.കെ.രാഘവന് ജയ ആലത്തൂരില്‍ പി.കെ ബിജുവിന് ജയം എറണാകുളത്ത് കെ.വി തോമസ് ജയം നേടി 12:31 PM

തിരുവനന്തപുരത്ത് ശശി തരൂര്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ 79034 വോട്ടിന് വിജയിച്ചു വടകരയില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വിജയിച്ചു കൊല്ലത്ത് പീതാംബരക്കുറുപ്പ് ജയം വയനാട്ടില്‍ എംഐ ഷാനവാസിനു ജയം ഇടുക്കിയില്‍ പി.ടി.തോമസ് ജയിച്ചു 11:47 AM

തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 10 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. സിപിഎം 9 സീറ്റുകളിലും സിപിഐ, ആര്‍എസ്പി എന്നിവ രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യന്പോള്‍ കോണ്‍ഗ്രസ് 7 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുകയാണ്. 11:39 AM

സ്ഹറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നു മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അസ്ഹറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നു 11:35 AM

ജാര്‍ഖണ്‌ഡില്‍ ബിജെപി ജാര്‍ഖണ്‌ഡില്‍ ബിജെപി വന്‍ മുന്നേറ്റമാണ്‌ നടത്തുന്നത്‌. ആകെയുള്ള 14 സീറ്റുകളില്‍ ഒന്‍പത്‌ സീറ്റിലെ ലീഡ്‌നില അറിഞ്ഞപ്പോള്‍ ബി.ജെ.പി അഞ്ച്‌ സീറ്റുകളില്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു. മത്സരരംഗത്തുണ്ടായിരുന്ന മൂന്ന്‌ മുന്‍മുഖ്യമന്ത്രിമാരായ ബാബുലാല്‍ മറാണ്ടി, അര്‍ജുന്‍ മുണ്ട, മധു ഖോഡ എന്നിവര്‍ ലീഡ്‌ ചെയ്യുകയാണ്‌. അതേസമയം ധുംക മണ്‌ഡലത്തില്‍ മുന്‍മുഖ്യമന്ത്രി ഷിബു സോറന്‍ പിറകിലാണ്‌. കേന്ദ്രമന്ത്രിമാരായ സുബോധ്‌കാന്ത്‌ സഹായും രാമേശ്വര്‍ ഒറോണും പിന്നിട്ടുനില്‍ക്കുകയാണ്‌. ബിജെപി പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്‌ഥാനാര്‍ഥിയും മുന്‍ സ്‌പീക്കറുമായ ഇന്ദര്‍സിങ്‌ നാംധാരി ലീഡ്‌ ചെയ്യുകയാണ്‌. 11:29 AM

പി ചിദംബരം പിന്നില്‍ എസ്പി സ്ഥാനാര്‍ത്ഥി ജയപ്രദ, പി ചിദംബരം, ബംഗാരപ്പ, മണിശങ്കര്‍ അയ്യര്‍, വൈകോ എന്നിവര്‍ പിന്നില്‍ 11:25 AM

കര്‍ണാടകത്തില്‍ 16 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു കര്‍ണാടകത്തില്‍ ബിജെപി 16 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 8 സീറ്റിലും, ജനതാദള്‍ എസ് മൂന്ന് സീറ്റിലും ലീഡ് ചെയ്യുകയാണ്. തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 11:22 AM

ഇ അഹമ്മദും കെസി വേണുഗോപാലും വിജിയിച്ചു ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ ജയം കണ്ടു മലപ്പുറത്ത് ഇ അഹമ്മദ് വിജയിച്ചു കാസര്‍ക്കോട്ട പി കരുണാകരന്‍ വിജയിച്ചു പാലക്കാട് എബി രാജേഷ് വിജയിച്ചു മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് തൃശൂരില്‍ പിസി ചാക്കോ ജയം കണ്ടു പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി ലീഡ് ചെയ്യുന്നു എറണാകുളത്ത് സിന്ദു ജോയിയുടെ വീണ്ടും ലീഡ് നില മെച്ചപ്പെട്ടു 10:52 AM

കോണ്‍ഗ്രസ് മുന്നേറ്റം ലക്ഷദ്വീപ് സീറ്റ് യുഡിഎഫിന് ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം ആന്ധ്രയില്‍ 6 സീറ്റില്‍ പ്രജാരാജ്യം മുന്നില്‍ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം മുന്നില്‍ കര്‍ണാടത്തില്‍ എച്ച് ഡി കുമാരസ്വാമി മുന്നില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ മുന്നില്‍ 10:41 AM

പാലക്കാട് എല്‍ഡിഎഫിന് ലീഡ് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് 3000ത്തില്‍പരം വോട്ടിന്റെ ലീഡ് 10:22 AM

കണ്ണൂരില്‍ കെ സുധാകരന്‍ വിജയിച്ചു കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ വിജയിച്ചു. അന്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് സുധാകരന്‍ ജയിച്ചത്. 10:10 AM

നീലഗിരിയില്‍ ഡിഎംകെ മുന്നില്‍ മലയാളി വോട്ടര്‍മാര്‍ വിധിനിര്‍ണയിക്കുമെന്ന് കരുതപ്പെടുന്ന നീലഗിരിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി എ.രാജ മുന്നിട്ടു നില്‍ക്കുന്നുന്നു. 10:17 AM

പ്രജാരാജ്യത്തിന് നേട്ടം ആന്ധ്രയില്‍ നടന്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയ്ക്ക് നേട്ടം. 10.00 AM

ദെവഗൗഡയ്ക്ക് 41000 വോട്ടിന്‍റെ ലീഡ് കര്‍ണാടകത്തിലെ ഹാസനില്‍ ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ 41000 മുന്നിട്ട് നില്‍ക്കുന്നു. ഇതേസയമം തന്നെ ബാംഗ്ലൂര്‍ റൂറലില്‍ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി 51000 വോട്ടിന് മുന്നിലാണ്. കോണ്‍ഗ്രസ് ജനാര്‍ദ്ദന പൂജാരി ദക്ഷിണ കന്നഡയില്‍ മുന്നിലാണ്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്ത്കുമാര്‍ (ബാംഗൂര്‍ സൌത്ത്), മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ (ഷിമോഗ), ബിജെപി സംസ്ഥാന പ്രസിഡന്റ് ഡി.വി സദാനന്ദഗൌഡ (ഉഡുപ്പി ചിക്കമഗളൂര്‍) എന്നിവര്‍ പിന്നിലാണ്. 9:52

തമിഴ്നാട്ടില്‍ ഡിഎംകെ 24സീറ്റില്‍ ലീഡ് ചെയ്യുന്നു തമിഴ്നാട്ടില്‍ ഡിഎംകെ 24 സീറ്റിലും എഐഎഡിഎംകെ 16സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ എഐഎഡിഎംകെയുടെ പ്രകടനം നിര്‍ണായകമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 9:43 AM

അദ്വാനി മുന്നിട്ട് നില്‍ക്കുന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനി മുന്നിട്ട് നില്‍ക്കുന്നു റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ലീഡ് ബിജെപി നേതാവ് ജസ്വന്ത് സിങ് പിന്നില്‍. 9:39 AM

വരുണ്‍ ഗാന്ധിയ്ക്ക് ലീഡ് യുപിയിലെ പിലിഭിത്ത് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെവിവാദ നേതാവ് വരുണ്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുന്നു. 9:36 AM

യുപിഎ മുന്നില്‍ ഇതുവരെയുള്ള പ്രവണതകളനുസരിച്ച് യുപിഎതന്നെ വിജയം നേടുമെന്നാണ് സൂചനകള്. ബീഹാറില്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവിന് വന്‍ മുന്നേറ്റം 9:32 AM

ബംഗാളില്‍ ഇടത്പിന്നില്‍ ബംഗാളില്‍ കോണ്‍ഗ്രസ് -തൃണമൂല്‍ സഖ്യം മുന്നില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും എട്ടു സീറ്റുകളുമായി ഒപ്പത്തിനൊപ്പം. ബിഎസ് പി എട്ട് സീറ്റിലും എസ്പി 2 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസ് 7 സീറ്റിലും ടിഡിപി 3 സീറ്റിലും ലീഡ് ചെയ്യുന്നു 9:22 AM

ചാലക്കുടിയില്‍ ധനപാലന് ലീഡ് ചാലക്കുട്ടിയില്‍ യുഡിഎഫിലെ കെപി ധനപാലന്‍ മുന്നിട്ടു നില്‍ക്കുന്നു. കൊല്ലത്ത് യുഡിഎഫിലെ പീതാംബരക്കുറുപ്പ് മുന്നില്‍ 9:20 AM

കണ്ണൂരില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ് കണ്ണൂരില്‍ 49 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 10700ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മുന്നിട്ടു നില്‍ക്കുന്നു. സുധാകരെതിരെ മത്സരിച്ചത് സിപിഎമ്മിലെ കെകെ രാഗേഷാണ്. വടകരയില്‍ 12150 വോട്ടുകള്‍ക്ക് യുഡിഎഫിന്‍റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നു. 9:15 AM

കെ. സുധാകരന്‍ 18714 വോട്ടിന്‍റെ ലീഡ് കണ്ണൂരില്‍ മൂന്നില്‍ ഒന്ന് വോട്ട് എണ്ണിക്കഴിഞ്ഞു, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ്(17714) തുടരുകയാണ് കോഴിക്കോട്ട് യുഡിഎഫിലെ എംകെ രാഘവന്‍ 915 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നുന്നു 9: 08 AM

കേരളത്തില്‍ യുഡിഎഫ് മുന്നേറുന്നു ഇടുക്കിയില്‍ 15 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പിടി തോമസ് 12150 വോട്ടിന് മുന്നില്‍ മലപ്പുറത്ത് ഇ അഹമ്മദ് 30607 വോട്ടിന്റെ ലീഡ് കാസര്‍കോട് 25 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പി. കരുണാകരന്‍ ലീഡ് 38735 വോട്ടായി വര്‍ദ്ധിപ്പിച്ചു 9:05 AM

ശശി തരൂര്‍ മുന്നിട്ടുനില്‍ക്കുന്നു തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നിട്ടുനില്‍ക്കുന്നു വയനാട്ടില്‍ എംഐ ഷാനവാസ് 24000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു എറണാകുളത്ത് സിപിഎമ്മിലെ സിന്ധു ജോയ് 4170 വോട്ടുകള്‍ക്ക് മുന്നില്‍ 9:00 AM

തമിഴ്നട്ടില്‍ എഐഎഡിഎംകെയ്ക്ക ലീഡ് തമിഴ്നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ 4 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു ഹിമാചലില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു ആന്ധ്രയില്‍ കോണ്‍ഗ്രസും ടിഡിപിയും ഒപ്പത്തിനൊപ്പം 8:55 AM

അമേത്തിയില്‍ രാഹല്‍ ഗാന്ധിയ്ക്ക് ലീഡ് കശ്മീരില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മധ്യപ്രദേശില്‍ ബിജെപി അഞ്ചു സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു ഇതേസമയം എസ്പി 1 സീറ്റില്‍ ലീഡ് ചെയ്യുന്നു. കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് ലീഡ് തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ മുന്നിട്ടു നില്‍ക്കുന്നു 8:50 AM

പൊന്നാനിയില്‍ എല്‍ഡിഎഫ് മുന്നില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വന്തന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി മുന്നിട്ട് നില്ക്കുന്നു പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി മുന്നിട്ട് നില്ക്കുന്നു ചാലക്കുടിയി‍ല്‍ ധനപാലന്‍ മുന്നില്‍ 8:41 AM

മലപ്പുറത്ത് അഹമ്മദിന് ലീഡ് കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാഘവന്‍ മുന്നില്‍ മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദിന് ലീഡ് മാവേലിക്കരയില്‍ എല്‍ഡിഎഫിന്റെ ആര്‍ എസ് അനില്‍ മുന്നില്‍ കോട്ടയത്ത് എല്‍ഡിഎപ് സ്ഥാനാര‍്ത്ഥി സുരേഷ് കുറുപ്പ് മുന്നില്‍ 8:35 AM

കോഴിക്കോട്ട് റിയാസിന് ലീഡ് കോഴിക്കോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് മുന്നിട്ടു നില്‍ക്കുന്നു 8:30AM

യനാട്ടില്‍ ഷാനവാസ് മുന്നില്‍ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് മുന്നിട്ടു നില്‍ക്കുന്നു ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് ലീഡ് കൊല്ലത്ത് എല്‍ഡിഎഫ് പി രാജേന്ദ്രന്‍ മുന്നില്‍ 8:20 AM

വടകരയില്‍ സതീ ദേവി മുന്നിട്ട് നില്ക്കുന്നു വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീദേവി 9 വോട്ടിന് മുന്നില്‍ കാസര്‍കോട്ട് പി കരുണാകരന്‍ 117 വോട്ടുകള്‍ക്ക് മുന്നിട്ട് നില്ക്കുന്നു 8:15 AM

കണ്ണൂരില്‍ കെ സുധാകരന് ലീഡ് വോട്ടെണ്ണല്‍ തുടങ്ങി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ 1837 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു 8:15 AM

കേരളത്തില്‍ കോണ്‍ഗ്രസ്‌ വന്‍ വിജയം നേടും: തരൂര്‍ തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിയ്ക്ക് ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ ആണ്‌ ആദ്യം എണ്ണുക. അതോടൊപ്പം തന്നെ വോട്ടിങ്‌ മെഷീനിലെ വോട്ടിന്റെ കണക്കും എടുത്തുതുടങ്ങും. കേരളത്തില്‍ 35 കേന്ദ്രങ്ങളിലായാണ്‌ വോട്ടെണ്ണല്‍. എട്ട്‌ മണ്ഡലങ്ങളുടെ വോട്ട്‌ അതാതിടത്തെ ഒരു കേന്ദ്രത്തിലാണ്‌ എണ്ണുക. 10 മണ്ഡലത്തിലെ വോട്ട്‌ രണ്ട്‌ കേന്ദ്രങ്ങളിലും ഓരോ മണ്ഡലങ്ങളിലെ വോട്ട്‌ മൂന്നും നാലും കേന്ദ്രങ്ങളിലുമായാണ്‌ എണ്ണുന്നത്‌. കേരളത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര‍്ത്ഥിയും മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയുമായ ശശി തരൂര‍് അവകാശപ്പെട്ടു. 7:30 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X