യുപിഎ അധികാരത്തിലേറും: പവാര്‍
ദില്ലി: ഇത്തവണയും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍തന്നെ അധികാരത്തിലേറുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍.
മന്‍മോഹന്‍ സിങ് തന്നെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറുണ്ടാക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം തത്സമയം
ഇപ്പോഴത്തെ അവസ്ഥയില്‍ യുപിഎയ്‌ക്കു മാത്രമേ രാജ്യത്ത് ഒരു സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളു. മന്‍മോഹന്‍ സിങ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകും- പവാര്‍ പറഞ്ഞു.
കഴിഞ്ഞ തവണ യുപിഎയില്‍ ഉണ്ടായിരുന്ന എന്‍സിപി ഇത്തവണ മൂന്നാം മുന്നണിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല പവാര്‍ പ്രധാനമന്ത്രപദത്തിലെത്തിയേയ്‌ക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കൊക്കെ ശനിയാഴ്‌ച പവാര്‍ വിരാമമിട്ടു. യുപിഎയെ സര്‍ക്കാറുണ്ടാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സങ്‌മ യുപിഎയില്‍ത്തന്നെ തിരിച്ചുവരണമെന്ന് പവാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications