യുപിഎ മുന്നിട്ടു നില്‍ക്കുന്നു
ദില്ലി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വിജയം കൊയ്യുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ് ഫലം തത്സമയം
തൊട്ടുപിന്നില്‍ത്തന്നെ വലിയ വ്യത്യാസമില്ലാതെ എന്‍ഡിഎയുമുണ്ട്. ഒരു കക്ഷിയ്‌ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ നേതാവ് ജയലളിത, ബിഎസ്‌പി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരുടെ നിലപാടുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ തമിഴ്‌നാട്ടില്‍ ആദ്യ മണിക്കൂറില്‍ എഐഎഡിഎംകെ മുന്നിട്ടു നിന്നിരുന്നെങ്കിലും പിന്നീട് ഡിഎംകെ മുന്നിലേയ്‌ക്ക് വരുകയാണുണ്ടായത്. ബംഗാളില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി നേരിടുകയാണ്.
കോണ്‍ഗ്ര-തൃണമൂല്‍ സഖ്യമാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. ഈ നില അവസാനം വരെ തുടരുകയാണെങ്കില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിനായി ഇടതിനെ സമീപിയ്‌ക്കാന്‍ ബുദ്ധിമുട്ട് നേരിടും.
കാരണം ഇടതുമായി ബന്ധമുള്ള ഒരു കക്ഷികളുമായും കൂട്ടുകൂടില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല അടുത്തുവരുന്ന നിയസമഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം മമത നിലനിര്‍ത്തിയാല്‍ അത് ഇടതിന് വന്‍ ഭീഷണിയായേയ്‌ക്കും.
എന്തായാലും ഈ തിരഞ്ഞെടുപ്പ് ബംഗാളിലും കേരളത്തിലും ഇടതു ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്നതില്‍ സംശയമില്ല. കേരളത്തിലും യുഡിഎഫ് തന്നെ വിജയം കൊയ്യുമെന്നാണ് ഇപ്പോഴത്തെ പ്രവണതകള്‍ സൂചന നല്‍കുന്നത്.












Click it and Unblock the Notifications